You are here

അൽ​െഎൻ മലയാളി സമാജം ഉത്സവം സംഘടിപ്പിച്ചു

09:50 AM
09/05/2018
അൽ​െഎൻ മലയാളി സമാജം ഉത്സവം സീസൺ^ഏഴ് പ​െങ്കടുക്കാനെത്തിയവർ

അൽ​െഎൻ: അൽ​െഎൻ മലയാളി സമാജം ഉത്സവം സീസൺ^ഏഴ്​ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. കുവൈത്താത്ത്​ ലുലു ഹൈപർ മാർക്കറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ സായിദ്​ വർഷാചരണത്തി​​െൻറ ഭാഗമായി ലുലു ഗ്രൂപ്പ്​ ഒരുക്കിയ ഹ്രസ്വ ചിത്രമാണ്​ ആദ്യം പ്രദർശിപ്പിച്ചത്​. ഉദ്​ഘാടന ചടങ്ങിൽ സമാജം സെക്രട്ടറി മണികണ്​ഠൻ സ്വാഗതം പറഞ്ഞു. ​െഎ.എസ്​.സി പ്രസിഡൻറ്​ ഡോ. ശശി സ്​റ്റീഫൻ ഉദ്​ഘാടനം നിർവഹിച്ചു.

സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ, കൈരളി കോഒാഡിനേറ്റർ ഇ.കെ. സലാം, കലാവിഭാഗം സെക്രട്ടറി സന്തോഷ്​, യുനൈറ്റഡ്​ മൂവ്​മ​െൻറ്​ ചെയർമാൻ ജിമ്മി, കൺവീനർ രാമചന്ദ്രൻ പേരാ​മ്പ്ര എന്നിവർ സംസാരിച്ചു. ലുലു സി.ഇ.ഒ ഷാജി ജമാലുദ്ദീൻ, ലുലു കുവൈത്താത്ത്​ ജി.എം. ഫിറോസ്​ ബാബു, മാനേജർ ഫദലു, ഡോ. ഷാഹുൽ ഹമീദ്​, മധു, ​െഎ.എസ്​.സി ചെയർ ലേഡി ലളിത രാമചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. കിഷോർ നന്ദി പറഞ്ഞു.

ശിങ്കാരി മേളത്തി​​െൻറ അകമ്പടിയോടെയാണ്​ കലാപരിപാടികൾ ആരംഭിച്ചത്​. ഖണ്ഡലമണ്ഡല ഹ്രസ്വ ചലച്ചിത്രം പ്രദർശിപ്പിച്ചു. ചലച്ചിത്ര നടൻ ജയരാജ്​ വാര്യർ അവതരിപ്പിച്ച പരിപാടിയിൽ നാടൻ പാട്ടും ഗാനങ്ങളും  നൃത്തവും അരങ്ങേറി.

COMMENTS