You are here

നാടൻകലയുടെ ഉത്സവം തീർത്ത്​ പ്രസീത ചാലക്കുടിയും സംഘവും

11:16 AM
10/07/2018
ശക്തി തിയറ്റേഴ്‌സി​െൻറ ആഭിമുഖ്യത്തിൽ അബൂദബി മുസ്സഫ മലയാളി സമാജത്തിൽ ഒരുക്കിയ ഫോക്​ഫെസ്​റ്റി​െൻറ ഉദ്​ഘാടന വേദി
അബൂദബി: ശക്തി തിയറ്റേഴ്‌സി​​െൻറ ആഭിമുഖ്യത്തിൽ അബൂദബി മുസ്സഫ മലയാളി സമാജത്തിൽ  ഒരുക്കിയ ഫോക്​ഫെസ്​റ്റിൽ അണി നിരന്ന നൂറിലേറെ കലാകാർ അവതരിപ്പിച്ചത്​ അവിസ്​മരണീയമായ കലാവിസ്​മയം. പ്രസീത ചാലക്കുടിയും സംഘവുമാണ്​ നാട്ടുനൻമയുടെ ഒാർമയുണർത്തുന്ന പാട്ടുകളും ചുവടുകളുമായി ആസ്വാദകർക്ക്​ മുന്നിലെത്തിയത്​. യു.എഇഎക്സ്ചേഞ്ച് പ്രതിനിധി വിനോദ്നമ്പ്യാർ ആശംസകൾ അർപ്പിച്ചു. 
ലോകകേരളസഭാംഗം കെ.ബി.മുരളി, അബൂദബി കേരള സോഷ്യൽ സ​െൻറർപ്രസിഡൻറ്​ എ.കെ.ബീരാൻകുട്ടി , മലയാളി സമാജം പ്രസിഡൻറ്​ നാസർ എന്നിവർ സന്നിഹിതരായിരുന്നു. മഹാരാജാസ്കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിനെ അനുസ്മരിച്ച്​  ജയേഷ്നിലമ്പൂർ സംസാരിച്ചു.സുരേഷ്പാടൂർ സ്വാഗതംപറഞ്ഞു. 
പ്രസീത ചാലക്കുടിക്ക്ശക്തി തിയറ്റേഴ്സി​​െൻറ ഉപഹാരം ശക്തിതിയറ്റേഴ്സ്പ്രസിഡൻറ്​ വി.പി.കൃഷ്ണകുമാർ നൽകി. 
Loading...
COMMENTS