Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യം തെരഞ്ഞെടുപ്പ്...

രാജ്യം തെരഞ്ഞെടുപ്പ് ചൂടിൽ

text_fields
bookmark_border
രാജ്യം തെരഞ്ഞെടുപ്പ് ചൂടിൽ
cancel

റാ​സ​ല്‍ഖൈ​മ: അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വി​ല്‍ കു​റ​വ് വ​ന്നെ​ങ്കി​ലും രാ​ജ്യം തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​​െൻറ മൂ​ര്‍ധ​ന്യ​ത​യി​ല്‍. ഒ​ക്​​ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ (എ​ഫ്.​എ​ന്‍.​സി) തെ​ര​ഞ്ഞെ​ടു​പ്പി​ന്​ ആ​വേ​ശം ഏ​റെ​യാ​ണ്. വ്യ​ക്തി​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന വോ​ട്ടു​പി​ടി​ത്ത​ത്തി​നു പു​റ​മെ കു​ടും​ബ​ങ്ങ​ളി​ലും അ​റ​ബ് ഗ്രാ​മ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും വ്യാ​പ​ക പ്ര​ചാ​ര​ണ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​ക​ള്‍. പ്ര​ധാ​ന തെ​രു​വു​ക​ളി​ലും ഉ​ള്‍പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി​ക​ളു​ടെ ക​ട്ടൗ​ട്ടു​ക​ളും ഫ്ല​ക്സ് ബോ​ര്‍ഡു​ക​ളും ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പേ സ്ഥാ​നം പി​ടി​ച്ചി​രു​ന്നു. റാ​ സ​ല്‍ഖൈ​മ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് റാ​ക് പൊ​ലീ​സ് മേ​ധാ​വി അ​ലി അ​ബ്​​ദു​ല്ല അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി പ​റ​ഞ്ഞു. എ​ല്ലാ പോ​ളി​ങ്​ സ്​​റ്റേ​ഷ​നു​ക​ളി​ലും വി​പു​ല സൗ​ക​ര്യ​ങ്ങ​ളും പ​ഴു​ത​ട​ച്ച സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.


മു​തി​ര്‍ന്ന​വ​ര്‍ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ല്‍കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി അം​ഗ​വും സു​ര​ക്ഷാ സ​മി​തി ചെ​യ​ര്‍മാ​നും റാ​ക് പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ന്‍ഡ​റു​മാ​യ ബ്രി​ഗേ​ഡി​യ​ര്‍ അ​ബ്​​ദു​ല്ല ഖ​മീ​സ് അ​ല്‍ ഹ​ദീ​ദി അ​റി​യി​ച്ചു. മു​തി​ര്‍ന്ന​വ​രെ ബൂ​ത്തു​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം വാ​ഹ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
TAGS:gulf news 
Next Story