Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൊഴിലാളികൾക്ക്​...

തൊഴിലാളികൾക്ക്​ എക്​സലൻസ്​ കാർഡുമായി ദുബൈ

text_fields
bookmark_border
തൊഴിലാളികൾക്ക്​ എക്​സലൻസ്​ കാർഡുമായി ദുബൈ
cancel

ദുബൈ: തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി എക്​സലൻസ്​ കാർഡുമായി ദുബൈ. മികച്ച കമ്പനികളിലെ തൊഴിലാളികൾക്ക്​ ദുബൈയിലെ സർക്കാർ ഏജൻസികളിലും വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും ഇളവുകൾ ലഭിക്കുന്ന കാർഡുകളാണ്​ ദുബൈ അവതരിപ്പിച്ചത്​. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടിവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ നിർദേശ പ്രകാരം തദ്​ഖീർ അവാർഡി​െൻറ ഭാഗമായാണ്​ എക്​സലൻസ്​ കാഡുകൾ നൽകുന്നത്​.

തദ്​ഖീർ അവാർഡിൽ നാല്​, അഞ്ച്​ സ്​റ്റാറുകൾ ലഭിക്കുന്ന 15 കമ്പനികളിലെ 50,000 തൊഴിലാളികൾക്ക്​ ആദ്യ ഘട്ടത്തിൽ കാർഡുകൾ നൽകും. ആർ.ടി.എ, ദീവ, ദുബൈ മുനിസിപ്പാലിറ്റി, ജി.ഡി.ആർ.എഫ്​.എ എന്നീ വകുപ്പുകളിൽ കാർഡ്​ ഉപയോഗിച്ച്​ ആനുകൂല്യം​ ലഭിക്കും. ഈ സർക്കാർ വകുപ്പുകളിൽ അടക്കേണ്ട വിവിധ ഫീസുകളിൽ 25 മുതൽ 50 ശതമാനം വരെ ഇളവാണ്​ ലഭിക്കുക. ഇതിനു​ പുറമെ, സ്വകാര്യ സ്ഥാപനങ്ങളുടെ വിപുല ആനുകൂല്യങ്ങളും കിഴിവുകളും പദ്ധതിയിലുണ്ട്​. 17ന്​ വേൾഡ്​ ട്രേഡ്​ സെൻററിൽ നടക്കുന്ന തഖ്​ദീർ അവാർഡ്​ ദാന പരിപാടിയിൽ കാർഡുകൾ ​പ്രഖ്യാപിക്കും.

ഗോൾഡ്​ കാർഡും ബ്ലൂ കാർഡുമാണ്​ ഉണ്ടാവുക. നാല്​, അഞ്ച്​ സ്​റ്റാർ റേറ്റിങ്​ ലഭിച്ചവർക്കാണ്​ ഗോൾഡ്​ കാർഡ്​​. ഇവർക്ക്​ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബ്ലൂ കാർഡ്​ പ്രധാനമായും ഗുണം ചെയ്യുക സ്വകാര്യ സ്ഥാപനങ്ങളിലാണ്​. വാണിജ്യ ​േകന്ദ്രങ്ങളിലും മാളുകളിലും ആനുകൂല്യം നേടാൻ കഴിയും.

രണ്ടു​ വർഷത്തിലൊരിക്കലാണ്​ തദ്​ഖീർ അവാർഡ്​ പ്രഖ്യാപിക്കുക. ഈ കാലയളവിലാണ്​ കാർഡ്​ ഉപയോഗിക്കേണ്ടത്​. അവാർഡ്​ ജേതാക്കളായ സ്ഥാപനങ്ങൾ അവാർഡ്​ വെബ്​സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ഇതിനു ശേഷമാകും അർഹരായ തൊഴിലാളികളെ തെരഞ്ഞെടുക്കുക. കാർഡി​െൻറ ഗുണഗണങ്ങൾ തൊഴിലാളികൾക്ക്​ വിശദീകരിക്കാൻ ശിൽപശാല സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Excellence Card
News Summary - Dubai with Excellence Card for Workers
Next Story