Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെറു കുറ്റങ്ങൾക്ക്​...

ചെറു കുറ്റങ്ങൾക്ക്​ വിചാരണ ഒഴിവാക്കി  പിഴ ശിക്ഷ വരുന്നു 

text_fields
bookmark_border
court
cancel

ദുബൈ:  ​ചെക്കു മടങ്ങൽ, ശാപവാക്കുകൾ പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക്​ വിചാരണ ഒഴിവാക്കി പിഴ ശിക്ഷ മാത്രം നൽകാൻ നടപടി വരുന്നു. 
ഡിസംബർ നാലു മാസം മുതലാണ്​ ഇൗ തീരുമാനം നടപ്പാവുക. ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇൗസാ അൽ ഹുമൈദാൻ പുറപ്പെടുവിച്ച തീരുമാന പ്രകാരം ദേര, ബർദുബൈ കുടുംബ-ജുവ​ൈ​നൽ പ്രോസിക്യൂഷൻ വിങുകൾക്ക്​ ഇൗ തീരുമാനം കൈക്കൊള്ളാം. 

രണ്ടു ലക്ഷം ദിർഹം വരെയുള്ള ചെക്കുകൾ മടങ്ങി കേസിൽ, അര ലക്ഷം ദിർഹം വരെ ഭക്ഷണം, കാർ, വീട്​ വാടക മുടങ്ങിയ കേസിൽ, അപകീർത്തി, ശാപവാക്കുകൾ പറയൽ, ആത്​മഹത്യാ ശ്രമം, ഫോ​ണിലൂടെയും മറ്റും ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ്​ ഇൗ ശിക്ഷ. എന്നാൽ, സർക്കാർ മേഖലാ ജീവനക്കാരെ അപകീർത്തിപ്പെടുത്തുന്നത്​ വിചാരണ ആവശ്യമായ കുറ്റമായി തുടരും. കേസുകൾ വൈകുന്നതും പരാതിക്കാർ ബുദ്ധിമുട്ടുന്നതും ഒഴിവാക്കാൻ ഉതകുന്ന നടപടിയാണിതെന്ന്​ ഫാമിലി^ജുവനൈൽ പ്രോസിക്യൂഷൻ മേധാവി പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ്​ അലി റുസ്​തം പറഞ്ഞു.  വിനോദ സഞ്ചാരികളും പലപ്പോഴും ഇത്തരം സംഭവങ്ങളിൽ പെട്ടാൽ ഏറെ കാലം കാത്തു നിൽക്കേണ്ട അവസ്​ഥ ഉണ്ടായിരുന്നു. ആ സ്​ഥിതിക്ക്​ മാറ്റം വരുത്താനും പുതിയ നടപടി സഹായകമാവും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsduabi court
News Summary - duabi court-uae-gulf news
Next Story