Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightഡയാന പുരസ്കാര...

ഡയാന പുരസ്കാര തിളക്കത്തിൽ ഇർഫാൻ

text_fields
bookmark_border
irfan dubai
cancel
Listen to this Article

ദു​ബൈ: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഡ​യാ​ന രാ​ജ​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം ന​ൽ​കു​ന്ന ഡ​യാ​ന അ​വാ​ർ​ഡ്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഇ​ർ​ഫാ​ൻ മു​ഹ​മ്മ​ദി​ന്. വ​ർ​ച്വ​ൽ ച​ട​ങ്ങി​ലാ​ണ്​ പു​ര​സ്കാ​രം പ്ര​ഖ്യാ​പി​ച്ച​ത്. ടീം ​ഇ​ഫ്​​താ​റു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​റി വി​ല​യി​രു​ത്തി.

ഇ​ർ​ഫാ​നും സു​ഹൃ​ത്തു​ക്ക​ളും ടീം ​ഇ​ഫ്താ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യി ചേ​ർ​ന്ന്​ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ 1000 സൗ​ജ​ന്യ ഇ​ഫ്താ​ർ കി​റ്റു​ക​ൾ എ​ത്തി​ച്ചി​രു​ന്നു. കൗ​മാ​ര​ക്കാ​ർ​ക്കാ​യി 'ബാ​ല​കൗ​തു​കം' എ​ന്ന പേ​രി​ൽ ക്ല​ബ്​ രൂ​പ​വ​ത്​​ക​രി​ക്കാ​നും ഇ​ർ​ഫാ​ൻ മു​ൻ​കൈ​യെ​ടു​ത്തു. ചെ​സ്, ച​ർ​ച്ച​ക​ൾ, ശി​ൽ​പ​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ ഇ​തി​ന്​ കീ​ഴി​ൽ ന​ട​പ്പാ​ക്കി. പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ വി​ത​ര​ണം​ചെ​യ്തു. യു.​​എ.​​ഇ​​യി​​ലെ ഏ​​ഴ്​ എ​​മി​​റേ​​റ്റു​​ക​​ളും സൈ​​ക്കി​​ളി​​ൽ ചു​റ്റി​യ​ടി​ച്ച ഇ​ർ​ഫാ​നെ കു​റി​ച്ച്​ അ​ടു​ത്ത​യി​ടെ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

സു​ഹൃ​ത്ത്​ മു​ഹ​മ്മ​ദ്​ ബി​ൻ ഷ​മീ​റി​നൊ​പ്പം 800 കി​ലോ​മീ​റ്റ​റാ​ണ്​ താ​ണ്ടി​യ​ത്. ഡി.​​എ​​ക്സ്.​​ബി റൈ​​ഡേ​​ഴ്​​​സി​​നൊ​​പ്പം ചേ​​ർ​​ന്ന്​ കേ​​ര​​ളം മു​​ഴു​​വ​​ൻ ക​​റ​​ങ്ങാ​​നാ​​ണ്​ അ​​ടു​​ത്ത ല​​ക്ഷ്യം. പ്ര​​ഫ​​ഷ​​ന​​ൽ സൈ​​ക്ലി​​സ്റ്റു​​ക​​ളും സ്ഥി​​ര​​മാ​​യി പ​​രി​​ശീ​​ലി​​ക്കു​​ന്ന​​വ​​രും എ​​ല്ലാ എ​​മി​​റേ​​റ്റു​​ക​​ളി​​ലും ഇ​​ട​​ക്കി​​ടെ സൈ​​ക്കി​​ളു​​മാ​​യി എ​​ത്താ​​റു​​ണ്ട്. എ​​ന്നാ​​ൽ, ആ​​ഗ്ര​​ഹം​​കൊ​​ണ്ട്​ മാ​​ത്രം യു.​​എ.​​ഇ മു​​ഴു​​വ​​ൻ സൈ​​ക്കി​​ളി​​ൽ ക​​റ​​ങ്ങു​​ന്ന​​ത്​ അ​​പൂ​​ർ​​വ​​മാ​​ണ്. ഷാ​​ർ​​ജ അ​​വ​​ർ ഓ​​ൺ ബോ​​യ്​​​സ്​ സ്കൂ​​ളി​​ലെ 12ാം ക്ലാ​​സ്​ വി​​ദ്യാ​​ർ​​ഥി​​യാ​​ണ്​ ഇ​ർ​ഫാ​ൻ. കോ​​ഴി​​ക്കോ​​ട്​ ബേ​​പ്പൂ​​ർ സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ്​ ഇ​​സ്മ​​യി​​ലി​​ന്‍റെ​​യും ജം​​ഷി​​യു​​ടെ​​യും മ​​ക​​നാ​​ണ്​ ഇ​​ർ​​ഫാ​​ൻ. സ​​ഹ്​​​വ, വ​​സീം എ​​ന്നി​​വ​​ർ സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Diana awardIrfan Muhammad.
News Summary - Diana award to Malayali student Irfan Muhammad.
Next Story