Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടിക്കറ്റ്​ വിൽപന;...

ടിക്കറ്റ്​ വിൽപന; യു.എ.ഇയിലെ കെ.എം.സി.സിയിൽ തമ്മിലടി

text_fields
bookmark_border
ടിക്കറ്റ്​ വിൽപന; യു.എ.ഇയിലെ കെ.എം.സി.സിയിൽ തമ്മിലടി
cancel
camera_alt

ഷാർജ കെ.എം.സി.സി ഭാരവാഹികളെ നീക്കിയതായി ചൂണ്ടികാണിച്ച്​ യു.എ.ഇ ദേശീയ പ്രസിഡൻറ്​ പുത്തൂർ റഹ്​മാൻ നൽകിയ കത്ത്​

ദുബൈ: ഷാർജയിലെയും ദുബൈയിലെയും ചാർ​ട്ടേഡ്​ വിമാന ടിക്കറ്റ് വിൽപനയുമായി ബന്ധ​പ്പെട്ട്​ കെ.എം.സി.സിയിൽ വിവാദം പുകയുന്നു. ലാഭം മുന്നിൽകണ്ട്​ ദുബൈ കെ.എം.സി.സിയുടെ ചാർ​േട്ടഡ്​ വിമാനസർവീസ്​ യാത്രക്കാരിൽ നിന്ന്​ അമിത നിരക്ക്​ ഇൗടാക്കുന്നുവെന്ന ആരോപണവുമായി ഷാർജ കെ.എം.സി.സി ജനറൽ സെക്രട്ടറി അബ്​ദുൽ കാദർ വാർത്താസമ്മേളനം നടത്തിയതാണ്​ ഒടുവിലത്തെ സംഭവം.

എന്നാൽ, അമിത നിരക്ക്​ ഇൗടാക്കിയത്​ കാദറി​​െൻറ നേതൃത്വത്തിലാണെന്നും ഇതി​​െൻറ പേരിൽ അദ്ദേഹത്തെ പുറത്താക്കിയെന്നുമാണ്​ ദുബൈ കെ.എം.സി.സി വാർത്താസമ്മേളനത്തിൽ ആരോപിച്ചത്​​.

ട്രാവൽ ഏജൻസികളുടെ വയറ്റത്തടിച്ച്​ സംഘടനകൾ ടിക്കറ്റ്​ കച്ചവടം നടത്തുന്നുവെന്ന വാർത്ത പുറത്തുവന്നതോടെയാണ്​ ദുബൈ - ഷാർജ കമ്മിറ്റികൾ തമ്മിലുള്ള ഏറ്റുമുട്ടൽ പരസ്യമായത്​. ഒരു ടിക്കറ്റിന്​ 200 ദിർഹം (4000 രൂപ) വരെ ലാഭമെടുത്താണ്​ ഷാർജ കെ.എം.സി.സി ടിക്കറ്റ്​ വിറ്റത്​ എന്ന്​ ആരോപണമുയർന്നിരുന്നു. എന്നാൽ, ഇതിൽ സംഘടനക്ക്​ പങ്കില്ലെന്നും ജനറൽ സെക്രട്ടറി അബ്​ദുൽ കാദറി​​െൻറ അറിവോടെ മറ്റുള്ളവരുമായി ചേർന്നാണ്​ ഇൗ വിമാനം ചാർട്ട്​ ചെയ്​തതെന്നുമായിരുന്നു ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ ഇബ്രാഹിം എളേറ്റിൽ ആരോപിച്ചത്​. ഇതി​​െൻറ​ പേരിൽ കാദറിനെ പുറത്താക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ, തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും അതിനുള്ള അധികാരം ഇബ്രാഹിം എളേറ്റിലിനില്ലെന്നും അബ്​ദുൽ കാദർ തിങ്കളാഴ്​ച വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ സമിതിയുടെ അനുമതിയില്ലാതെ രസീത്​ അടിച്ചതുമായി ബന്ധപ്പെട്ട്​ തൽകാലം ജനറൽ സെക്രട്ടറി സ്​ഥാനത്തുനിന്ന്​ മാറി നിൽക്കണമെന്ന്​ കത്ത്​ കിട്ടിയിരുന്നു. ഇതാണ് സംടനയിൽ നിന്ന്​​ പുറത്താക്കി എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്​.

എയർലൈനുകളിൽ നിന്ന്​ കിട്ടിയ അതേ നിരക്കിലാണ്​ ഷാർജയിൽ നിന്ന്​ കേരളത്തിലേക്ക്​ വിമാനം സർവീസ്​ നടത്തിയത്​. എന്നാൽ, ദു​ൈബ കെ.എം.സി.സി യാത്രക്കാരിൽ നിന്ന്​ അമിത നിരക്ക്​ ഇൗടാക്കിയാണ്​ വിമാനം ചാർട്ടർ ചെയ്യുന്നത്​. ഇൗ ആഴ്​ച ഷെഡ്യൂൾ ചെയ്യുന്ന വിമാനങ്ങളിൽ ഒാരോ യാത്രക്കാരനിൽ നിന്നും 100 ദിർഹം അധികം വാങ്ങിക്കുന്നുണ്ട്​. 725 ദിർഹമിന്​ ലഭിക്കുന്ന ടിക്കറ്റാണ്​ 825ന്​ വിൽകുന്നത്​. ഇത്​ മറച്ചുവെക്കാനാണ്​ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കാദർ പറഞ്ഞു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf newsPravasi Returnuae
Next Story