Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട...

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 123 കാ​റു​ക​ൾ ഷാ​ർ​ജ​യി​ൽ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 123 കാ​റു​ക​ൾ ഷാ​ർ​ജ​യി​ൽ പി​ടി​ച്ചെ​ടു​ത്തു
cancel
camera_alt????????????????? ????????????????? ???????????? ???????????????????? ???????? ???????????????

ഷാ​ർ​ജ: ‘നി​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്ക​രു​ത്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഷാ​ർ​ജ പൊ​ലീ​സും ന​ഗ​ര​സ​ഭ​ യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 123 കാ​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ള​രെ കാ​ല​മാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​റു​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വേ​ന​ൽ​കാ​ലം മു​ഴു​വ​ൻ ഈ ​പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പാ​ത​യോ​ര​ങ്ങ​ൾ​ക്ക് പു​റ​മെ, മ​ണ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​റു​ത്തി​യി​ടു​ന്ന വാ​ഹ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന വ​ഴി​ക​ൾ മു​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​റ്റി പൊ​ലീ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ല​ഫ്. കേ​ണ​ൽ അ​ഹ​മ്മ​ദ് അ​ൽ മാ​രി പ​റ​ഞ്ഞു.

ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക്രി​മി​ന​ലു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​ണ്. നോ​ട്ടീ​സ് പ​തി​ച്ച് 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ട​മ എ​ത്തി വാ​ഹ​നം നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ധി​കൃ​ത​രെ​ത്തി നീ​ക്കം ചെ​യ്യും. അ​വ​ധി​ക്ക് പോ​കു​ന്ന​വ​ർ വാ​ഹ​ന​ങ്ങ​ൾ പൊ​ടി​പി​ടി​ച്ച് കി​ട​ക്കു​വാ​നു​ള്ള സാ​ഹ​ച​ര‍്യം സൃ​ഷ്​​ടി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - car-uae-gulf news
Next Story