Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅശരണരുടെ അത്താണി ഫാ....

അശരണരുടെ അത്താണി ഫാ. നൈനാൻ ഫിലിപ്​ മടങ്ങുന്നു

text_fields
bookmark_border
അശരണരുടെ അത്താണി ഫാ. നൈനാൻ ഫിലിപ്​ മടങ്ങുന്നു
cancel
camera_alt

ഫാ. നൈനാൻ ഫിലിപ് പനക്കാമറ്റം

ദുബൈ: കോവിഡ്​ കാലത്തും അതിനുമുമ്പും പ്രവാസലോകത്തെ ദുരിതബാധിതർക്ക്​ കൈത്താങ്ങായി നിന്ന ഫാ. നൈനാൻ ഫിലിപ് പനക്കാമറ്റം നാട്ടിലേക്ക്​ മടങ്ങുന്നു. ഡിസംബർ രണ്ടിനാണ്​ അദ്ദേഹത്തി​െൻറ മടക്കയാത്ര. ദുബൈ സെൻറ്​ തോമസ്​ ഓർത്തഡോക്​സ്​ കത്തീഡ്രൽ വികാരിയായിരുന്ന അച്ച​െൻറ സേവനം ഇനി ഡൽഹിയിലായിരിക്കും. ജന്മനാടായ തിരുവല്ല നിരണത്ത്​ എത്തിയ ശേഷമായിരിക്കും ഡൽഹിയിലേക്ക്​ തിരിക്കുകയെന്ന്​ അദ്ദേഹം പറഞ്ഞു.

കോവിഡ്​ കാലത്ത്​ ഇടവക കുടുംബാംഗത്തി​െൻറ മൃതദേഹം മറവുചെയ്യാൻ കൈക്കോട്ടുമായിറങ്ങിയ ഫാദറി​െൻറ വിഡിയോ വൈറലായിരുന്നു. 12 അടി താഴ്​ചയുള്ള കുഴിയിൽ മണ്ണിടാൻ സഹായിക്കാൻ ആരുമില്ലാതെ വന്നതോടെയാണ്​ നൈനാൻ അച്ചൻ​ മുന്നിട്ടിറങ്ങിയത്​.ചെയ്യുന്ന സൽപ്രവൃത്തികൾ പുറംലോകം അറിയാതിരിക്കാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ടെങ്കിലും മരിച്ചയാളുടെ ബന്ധു ഇത്​ ഷൂട്ട്​ ചെയ്​തതോടെയാണ്​ ഫാദറി​െൻറ കാരുണ്യപ്രവൃത്തി മറ്റുള്ളവർ അറിഞ്ഞത്​.

മൂന്നര വർഷത്തെ പ്രവാസ ജീവിതത്തിനിടയിൽ നിരവധി പേരെ സഹായിക്കാൻ കഴിഞ്ഞുവെന്ന സന്തോഷത്തോടെയാണ്​ അദ്ദേഹം മടങ്ങുന്നത്​. ചെക്ക്​ കേസ്​ പോലുള്ളവയിൽപെട്ട്​ ജയിലിൽ കിടന്നവരെ മോചിപ്പിക്കാൻ മുൻകൈയെടുത്തിരുന്നു. മറ്റുള്ളവരു​െട സഹായത്തോടെ പണം സ്വരൂപിച്ച്​ ഇവരുടെ മോചനത്തിനായി നൽകുകയായിരുന്നു. ജാതിമത ഭേദമന്യേയായിരുന്നു അദ്ദേഹത്തി‍െൻറ ഓരോ പ്രവൃത്തികളും. ഹൃദ്രോഗം മൂലം വലഞ്ഞ സ്​ത്രീക്ക്​ സഹായം ചെയ്യാൻ ഫാദർ മുൻകൈയെടുത്തതോടെയാണ്​ 'ഹെൽപിങ്​ ഹാൻഡ്​സ്' എന്ന വാട്​സ്​ആപ്​ കൂട്ടായ്​മ രൂപംകൊണ്ടത്​. ഈ കൂട്ടായ്​മ ജീവകാരുണ്യ പ്രവൃത്തികളിൽ സജീവമാണ്. ഇവരുടെ നേതൃത്വത്തിലാണ്​ കോവിഡ്​ കാലത്ത്​ 125 പേരെ നാട്ടിലെത്തിച്ചത്​. അതി​െൻറ കോഓഡിനേഷനുമായി ഫാ. നൈനാനും ഒപ്പമുണ്ടായിരുന്നു. നാട്ടിൽ പ്രളയകാലത്തും സഹായവുമായി അദ്ദേഹം മുന്നിട്ടിറങ്ങി. ഫാ. ബിനീഷ്​ ബാബുവാണ്​ ദുബൈ സെൻറ്​ തോമസ്​ ഓർത്തഡോക്​സ്​ കത്തീഡ്രലിലെ പുതിയ വികാരി.

'കരുണയുള്ള നാടിന്​ നന്ദി'

ദുബൈ: വിടപറയുന്നത്​ ലോകത്തിലെ ഏറ്റവും കരുണയുള്ള നാടിനോടാണെന്ന്​ ഫാ. നൈനാൻ ഫിലിപ് 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. ജാതിമതഭേദമന്യേ എല്ലാവർക്കും മുന്നിൽ വാതിൽ തുറന്നിടുന്ന നാടാണിത്​. ഞങ്ങൾ ഇതിനെ ടോളറൻസ്​ കാപിറ്റൽ (സഹിഷ്​ണുതയുടെ തലസ്ഥാനം) എന്നാണ്​ വിശേഷിപ്പിക്കുന്നത്​. ലോകത്ത്​ ടോളറൻസ്​ മന്ത്രാലയവും ഹാപ്പിനസ്​ മ​ന്ത്രാലയവുമുള്ള എത്ര നാടുണ്ട്​. ഇത്​ എനിക്ക്​ രണ്ടാം നാടല്ല, ഒന്നാം നാടാണ്​. പൊതുമാപ്പ്​ പോലുള്ള സംവിധാനങ്ങൾ വഴി എത്രയേറെ പേരാണ്​ നാട്ടിലേക്ക്​ മടങ്ങുന്നത്​. ക്രിസ്​തീയ ദേവാലയമാണെന്ന വ്യത്യാസമില്ലാതെ സർക്കാർ എല്ലാവിധ സഹായങ്ങളും ചെയ്യുന്നു. ഒരിക്കൽ പോലും മതത്തി​െൻറ പേരിലുള്ള വിവേചനം ഇവിടെ നേരിടേണ്ടിവന്നിട്ടില്ല.

സർക്കാർ ഓഫിസുകളിലെ നടപടിക്രമങ്ങൾ വളരെ വേഗത്തിലാണ്​. മറ്റൊരാളുടെ എട്ടുവർഷം മുമ്പുള്ള ചെക്ക്​ കേസുമായി ബന്ധപ്പെട്ട്​ കോടതിയിൽ പോ​യപ്പോൾ അഞ്ചു​ മിനിറ്റുകൊണ്ടാണ്​ നടപടികൾ പൂർത്തിയായത്​. വൈദ്യുതി നിലക്കാത്ത നാടാണിത്​. വൃത്തിയും വെടിപ്പും എടുത്തു​പറയേണ്ട വിഷയമാണ്​. എന്തുകൊണ്ട്​ നമ്മുടെ നാട്ടിൽ ഇത്​ സാധ്യമല്ല. ഈ നാടിനായി പ്രവാസികൾ നടത്തിയ കഠിനാധ്വാനവും വലുതാണ്​. എന്നാൽ, ക്രെഡിറ്റ്​ കാർഡ്​ പോലുള്ള കുരുക്കിൽ വീണാണ്​ പ്രവാസികൾ പലരും ജീവിതം നശിപ്പിക്കുന്നത്​. നമ്മുടെ വരുമാനം അറിഞ്ഞ്​ വേണം ചെലവഴിക്കാനെന്നും അദ്ദേഹം പ്രവാസി സമൂഹ​ത്തെ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story