You are here

കൊച്ചി–ദുബൈ, ദുബൈ–കൊച്ചി  എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകുന്നു 

09:12 AM
13/06/2018
representative image

ദുബൈ: കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകിയത് യാത്രക്കാരെ വലച്ചു. കൊച്ചിയില്‍ നിന്ന് രാവിലെ 9.20 ന് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും ദുബൈയില്‍ എത്തിയിട്ടില്ല. ഉച്ചക്ക് ഒന്നരക്ക് കൊച്ചിയിലേക്ക് പോകേണ്ട യാത്രക്കാര്‍   വിമാനത്താവളത്തില്‍ കുടുങ്ങുകയും ചെയ്​തു.

എയര്‍ ഇന്ത്യയുടെ കൊച്ചി-ദുബൈ AI 933 വിമാനവും, ദുബൈ- കൊച്ചി AI 934 വിമാനവുമാണ് യാത്രക്കാരെ വലച്ചത്. രാവിലെ 9.20 ന് കൊച്ചിയില്‍ നിന്ന് തിരിക്കേണ്ട വിമാനം യാത്രപുറപ്പെട്ടത് ഇന്ത്യന്‍ സമയം രാത്രി പത്തരക്കാണ്. ഈ വിമാനം ദുബൈയിലെത്തിയിട്ട് വേണം വിമാനത്താവളത്തില്‍ രാവിലെ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് കൊച്ചിയിലേക്ക് പുറപ്പെടാന്‍. ദുബൈയില്‍ നിന്ന് ഉച്ചക്ക് ഒന്നരക്ക് പുറപ്പെടേണ്ട വിമാനം പുലര്‍ച്ചെ ഒന്നിന് മാത്രമേ പുറപ്പെടൂ എന്നാണ് അധികൃതര്‍ അറിയിച്ചത്. 

യാത്രക്കാര്‍ക്ക് ഹോട്ടല്‍സൗകര്യം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കുടുംബവും നോമ്പുകാരും വലഞ്ഞു. രാവിലെ പതിനൊന്നോടെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് സാങ്കേതിക തകരാര്‍ മൂലം വിമാനം രാത്രി എട്ടിലേക്ക് മാറ്റിയതായി അറിയിപ്പ് ലഭിച്ചത്. സമയം പിന്നീട് രാത്രി ഒന്നിലേക്ക് മാറ്റി.

COMMENTS