Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസൺറൈസ് സ്‌കൂൾ അധ്യാപകൻ...

സൺറൈസ് സ്‌കൂൾ അധ്യാപകൻ കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു

text_fields
bookmark_border
സൺറൈസ് സ്‌കൂൾ അധ്യാപകൻ കോവിഡ് ബാധിച്ച് അബൂദബിയിൽ മരിച്ചു
cancel

അബൂദബി: അബൂദബി സൺറൈസ് ഇംഗ്ലീഷ് സ്‌കൂളിലെ ഹിന്ദി അധ്യാപകൻ കണ്ണൂർ കൂത്തുപറമ്പ് കോട്ടയംപൊയിൽ മട്ടാങ്കോട്ട് നാണുവി​​െൻറ മകൻ അനിൽകുമാർ വരക്കാത്ത (49) കോവിഡ് രോഗം ബാധിച്ച് അബൂദബിയിൽ മരിച്ചു. ഈ മാസം എട്ടുമുതൽ മുതൽ അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.                                                           

മാതാവ്: പരേതയായ സൗദാമിനി. ഭാര്യ: രജനി ഇതേ സ്‌കൂളിലെ കണക്ക് അധ്യാപികയാണ്. മക്കൾ: നിരഞ്ജന, ശീനിധി. ഇരുവരും അബൂദബി ഇന്ത്യൻ സ്‌കൂളിലെ എട്ടാം തരം, മൂന്നാം വിദ്യാർഥിനികളാണ്. സഹോദരങ്ങൾ: ബീന, വികാസ്, അജിത്കുമാർ, വിനീഷ്‌കുമാർ. 

കേരള സോഷ്യൽ സ​െൻറർ അംഗമായിരുന്ന അനിൽകുമാറി​​െൻറ നിര്യാണത്തിൽ മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അനുശോചിച്ചു. മൃതദേഹം ബനിയാസിൽ ഞായറാഴ്ച രാവിലെ പതിനൊന്നരക്ക് സംസ്‌കരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf newsmalayalam newsMalayali deathcovid 19
News Summary - Abu Dhabi Malayali Covid 19 Death -Gulf news
Next Story