You are here

അ​​ബ്കോ ട​​വ​​ർ തീ​​പി​​ടി​​ത്തം :ഇ​​ര​​ക​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​ൻ ചെ​​ല​​വ​​ഴി​​ച്ച​​ത് 10 ല​​ക്ഷം ദി​​ർ​​ഹം

07:34 AM
30/06/2020
അ​​ബ്കോ​​യി​​ലെ താ​​മ​​സ​​ക്കാ​​ർ​​ക്ക് ഒ​​രു​​ക്കി​​യ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന

ഷാ​​ർ​​ജ: ഷാ​​ർ​​ജ അ​​ൽ ന​​ഹ്ദ​​യി​​ലെ അ​​ബ്കോ ട​​വ​​ർ തീ​​പി​​ടി​​ത്ത​​ത്തി​​ന് ഇ​​ര​​യാ​​യ​​വ​​രെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ക്കാ​​ൻ 10 ല​​ക്ഷം ദി​​ർ​​ഹം ചെ​​ല​​വ​​ഴി​​ച്ച​​താ​​യി ഷാ​​ർ​​ജ ചാ​​രി​​റ്റി അ​​സോ​​സി​​യേ​​ഷ​​ൻ (എ​​സ്‌.​​സി‌.​​എ) അ​​റി​​യി​​ച്ചു. ഒ​​രു മാ​​സം മു​​മ്പ് ഉ​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ൽ മ​​ല​​യാ​​ളി​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ 650 കു​​ടും​​ബ​​ങ്ങ​​ളെ ചാ​​രി​​റ്റി പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചി​​രു​​ന്നു. 

തീ​​പി​​ടി​​ത്ത​​ത്തി​​ൽ പ​​ല​​ർ​​ക്കും പ​​ണ​​വും രേ​​ഖ​​ക​​ളും വ​​സ്തു​​ക്ക​​ളും ന​​ഷ്​​​ട​​മാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് അ​​ടി​​സ്ഥാ​​ന ആ​​വ​​ശ്യ​​ങ്ങ​​ൾ നി​​റ​​വേ​​റ്റു​​ന്ന​​തി​​നാ​​യി സാ​​മ്പ​​ത്തി​​ക സ​​ഹാ​​യ​​വും ന​​ൽ​​കി​​യി​​രു​​ന്നു. മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ഹോ​​ട്ട​​ലു​​ക​​ളി​​ലാ​​യി​​രു​​ന്നു അ​​ബ്കോ​​യി​​ലെ താ​​മ​​സ​​ക്കാ​​ർ​​ക്ക് ന​​ൽ​​കി​​യി​​രു​​ന്ന​​തെ​​ന്ന് എ​​സ്‌.​​സി‌.​​എ എ​​ക്സി​​ക്യൂ​​ട്ടി​​വ് ഡ​​യ​​റ​​ക്ട​​ർ അ​​ബ്​​​ദു​​ല്ല സു​​ൽ​​ത്താ​​ൻ ബി​​ൻ ഖാ​​ദിം പ​​റ​​ഞ്ഞു. മി​​ക​​ച്ച പി​​ന്തു​​ണ​​യാ​​ണ് ഷാ​​ർ​​ജ ന​​ൽ​​കു​​ന്ന​​തെ​​ന്ന് തീ ​​പി​​ടി​​ത്ത​​ത്തി​​ൽ​​നി​​ന്ന് ര​​ക്ഷ​​പ്പെ​​ട്ട മാ​​റ​​ഞ്ചേ​​രി പ​​രി​​ച്ച​​കം സ്വ​​ദേ​​ശി ജ​​ലീ​​ൽ പ​​റ​​ഞ്ഞു. മെ​​ഡി​​ക്ക​​ൽ, കൗ​​ൺ​​സ​​ലി​​ങ് തു​​ട​​ങ്ങി​​യ സൗ​​ക​​ര്യ​​ങ്ങ​​ളും ഭ​​വ​​ന​​ര​​ഹി​​ത​​ർ​​ക്കാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്നു.

Loading...
COMMENTS