HOME GULF NEWS U.A.E

ഭാര്യയുടെ ‘സ്നേഹച്ചതി’യില്‍ ജീവിതം വഴിമുട്ടിയെന്ന്​; പരാതിയുമായി യുവാവ് നോർക്കയിൽ
08, DEC 2019 - 19:42 PM

റാ​സ​ൽ​ഖൈ​മ: ‘ഏ​റെ സ്നേ​ഹാ​ന്ത​രീ​ക്ഷ​ത്തി​ലാ​യി​രു​ന്നു ഗ​ള്‍ഫി​ല്‍ ഞ​ങ്ങ​ളു​ടെ കു​ടും​ബ ജീ​വി​തം. മാ​താ​വി​​​െൻറ ചി​കി​ല്‍സാ​ര്‍ഥം നാ​ട്ടി​ല്‍ പോ​യ​തോ​ടെ​യാ​ണ് ച​തി​ക്ക​പ്പെ​ട്ട​ത്. മ​രു​ഭൂ​മി​യി​ല്‍ അ​ധ്വാ​നി​ച്ച് നേ​ടി​യ സ​മ്പാ​ദ്യ​ത്തി​നൊ​പ്പം ജീ​വി​തം​ത​ന്നെ കൈ​വി​ട്ട​നി​ല​യി​ലാ​ണ്. സ്നേ​ഹം ന​ടി​ച്ച് കൊ​ടും ച​തി​യി​ൽ​പെ​ടു​ത്തി​യ​താ​ണ്. അ​പ​ഹ​രി​ച്ച പ​ണം തി​രി​കെ കി​ട്ട​ണം. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ക്ക​ണം’. സീ​രി​യ​ൽ ക​ഥ​ക​ളെ അ​നു​സ്​​മ​രി​പ്പി​ക്കു​ന്ന​താ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി ഭാ​ര്യ​ക്കെ​തി​രെ സ​മ​ര്‍പ്പി​ച്ച പ​രാ​തി.

ലോ​ക കേ​ര​ള പ്ര​വാ​സി പ​രാ​തി പ​രി​ഹാ​ര ക​മ്മി​റ്റി മു​ഖാ​ന്ത​രം നോ​ര്‍ക്ക വ​കു​പ്പ് ജോ. ​സെ​ക്ര​ട്ട​റി​ക്കാ​ണ്​ യു​വാ​വ്​ പ​രാ​തി ന​ൽ​കി​യ​ത്. 2010ൽ ​നാ​ട്ടി​ൽ വി​വാ​ഹി​ത​രാ​യ ഇ​വ​ർ​ക്ക്​ അ​ഞ്ചു വ​യ​സ്സു​ള്ള കു​ഞ്ഞു​ണ്ട്. 2013ല്‍ ​യു.​എ.​ഇ​യി​ല്‍ താ​മ​സ​മാ​രം​ഭി​ച്ചു. ദു​ബൈ​യി​ലാ​ണ്​ ത​നി​ക്ക്​ ജോ​ലി​യെ​ങ്കി​ലും ഭാ​ര്യ​യു​ടെ ജോ​ലി സൗ​ക​ര്യാ​ർ​ഥം മ​റ്റൊ​രു എ​മി​റേ​റ്റി​ലാ​യി​രു​ന്നു താ​മ​സം. ഭാ​ര്യ​യെ ജോ​ലി സ്ഥ​ല​ത്ത് വി​ടാ​ന്‍ ഒ​രാ​ളെ ഏ​ര്‍പ്പാ​ട് ചെ​യ്തി​രു​ന്നു. 

2018 ജൂ​ണി​ല്‍ മാ​താ​വി​​​െൻറ ചി​കി​ത്സാ​ര്‍ഥം നാ​ട്ടി​ല്‍ പോ​യി. അ​മ്മ​യു​ടെ പ​രി​ച​ര​ണ​ത്തി​ന് കൂ​ടെ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ഇ​രു​വ​രു​ടെ​യും വ​രു​മാ​നം മു​ട​ങ്ങി​യാ​ല്‍ ജീ​വി​തം ദു​ഷ്​​ക​ര​മാ​കു​മെ​ന്ന ഭാ​ര്യ​യു​ടെ അ​ഭി​പ്രാ​യം ന്യാ​യ​മെ​ന്ന് വി​ശ്വ​സി​ച്ചു. മാ​താ​വി​നെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ ന​വം​ബ​ര്‍ 28ന് ​നാ​ട്ടി​ല​ത്തെി. ഡി​സം​ബ​ര്‍ നാ​ലി​ന് തി​രി​കെ പോ​യി. ഒ​രു ദി​വ​സം വീ​ട്ടി​ല്‍ ഒ​പ്പം താ​മ​സി​ച്ചു. ഒ​രു മാ​സ​മാ​യ​പ്പോ​ള്‍ ഗ​ര്‍ഭി​ണി​യാ​ണെ​ന്ന് ഫോ​ണി​ല്‍ അ​റി​യി​ച്ചു. ചി​കി​ല്‍സാ ചെ​ല​വു​ക​ള്‍ക്ക് വീ​ട് പ​ണ​യ​പ്പെ​ടു​ത്തി പ​ണം വാ​യ്പ​യെ​ടു​ത്ത് അ​യ​ച്ചു. 

നാ​ട്ടി​ല്‍ നി​ന്ന് തി​രി​കെ യു.​എ.​ഇ​യി​ലെ​ത്തി ആ​റു മാ​സ​മാ​യ​പ്പോ​ള്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി. ഭാ​ര്യ ചി​കി​ല്‍സ തേ​ടി​യ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​വ​ര്‍ നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ ത​ന്നെ മൂ​ന്ന് മാ​സം ഗ​ര്‍ഭി​ണി​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു രേ​ഖ​ക​ൾ. ജോ​ലി സ്ഥ​ല​ത്ത് വി​ടു​ന്ന ആ​ളു​മാ​യി ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന​താ​യ വി​വ​രം ത​ന്നെ ത​ള​ര്‍ത്തി. ഇ​യാ​ള്‍ക്ക് ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളു​മു​ണ്ട്.

മ​ക​നെ ത​നി​ക്കൊ​പ്പം വി​ട​ണ​മെ​ന്നും പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടും വി​വാ​ഹ മോ​ച​നം തേ​ടി​യും ഭാ​ര്യ​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. വി​വാ​ഹ മോ​ച​ന​ത്തി​ന് സ​മ്മ​തി​ച്ച അ​വ​ര്‍ മ​ക​നെ വി​ട്ടു​ത​രു​ന്ന​തി​നും പ​ണ​ത്തെ​ക്കു​റി​ച്ചും മ​റു​പ​ടി ത​ന്നി​ല്ല. ഇ​തി​നി​ടെ അ​മ്മ മ​രി​ച്ചു. തി​രി​കെ ജോ​ലി​ക്ക് യു.​എ.​ഇ​യി​ലെ​ത്താ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ യാ​ത്രാ​വി​ല​ക്ക്. നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​മ്പോ​ള്‍ ത​​​െൻറ ക്രെ​ഡി​റ്റ് കാ​ര്‍ഡ് അ​ക്കൗ​ണ്ടി​ല്‍ പ​ണം കൃ​ത്യ​മാ​യി അ​ട​ക്കു​മെ​ന്ന് ഭാ​ര്യ ഏ​റ്റി​രു​ന്നു. യു.​എ.​ഇ​യി​ലേ​ക്കു​ള്ള ത​​​െൻറ വ​ര​വ് മു​ട​ക്കാ​ന്‍ മ​ന$​പൂ​ര്‍വം ബാ​ങ്ക് അ​ട​വ് മു​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

യു.​എ.​ഇ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, താ​ന്‍ യു.​എ.​ഇ​യി​ല്‍ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രാ​തി തീ​ര്‍പ്പാ​കു​ന്ന​ത്​ ത​ട​സ്സ​പ്പെ​ടു​ന്നു. ഇ​ന്ത്യ​ന്‍ കോ​ണ്‍സു​ലേ​റ്റ് മു​ഖേ​ന യാ​ത്രാ വി​ല​ക്ക് നീ​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍കി​യി​ട്ടു​ണ്ട്. ഇ​നി ഒ​രാ​ളും ഇ​ത്ത​രം ച​തി​യി​ല​ക​പ്പെ​ട​രു​തെ​ന്ന നി​ര്‍ബ​ന്ധ​മാ​ണ് പ​രാ​തി സ​മ​ര്‍പ്പി​ക്കാ​ന്‍ പ്രേ​ര​ണ​യെ​ന്ന് യു​വാ​വ്​ പ​റ​യു​ന്നു.