You are here

വാ​ട​ക ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കാ​ൻ റെ​ൻ​റ​ൽ സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സേ​വ​നം 

10:40 AM
10/10/2018
ദു​ബൈ: ഭൂ-കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും വാ​ട​ക​ക്കാ​ർ​ക്കും ഇ​ട​യി​ൽ ഉ​യ​ർ​ന്നേ​ക്കാ​വു​ന്ന നി​ര​ക്ക്​ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കു​ക​യും അ​വ​രി​ൽ പ​ര​സ്​​പ​ര വി​ശ്വാ​സം ശ​ക്​​തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദു​ബൈ വാ​ട​ക ത​ർ​ക്ക പ​രി​ഹാ​ര കേ​ന്ദ്രം (ആ​ർ.​ഡി.​സി) റെ​ൻ​റ​ൽ സ്വ​ഭാ​വ (ആ​ർ.​ജി.​സി) സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സേ​വ​നം അ​വ​ത​രി​പ്പി​ച്ചു. 
ലോ​ക​ത്ത്​ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു സം​രം​ഭം. സ​മൂ​ഹ​ത്തി​ന്​ കൂ​ടു​ത​ൽ സു​ഗ​മ​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ആ​ഗോ​ള​ത​ല​ത്തി​ൽ ദു​ബൈ​യു​ടെ പ​ദ​വി ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് ആ​ൽ മ​ക്തൂ​മി​െ​ൻ​റ കാ​ഴ്​​ച​പ്പാ​ടു​ക​ൾ​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ആ​ർ.​ഡി.​സി പു​തി​യ ആ​ർ.​ജി.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ സേ​വ​നം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ ലാ​ൻ​ഡ്​ ഡി​പാ​ർ​ട്ട്​​മെ​ൻ​റ്​ (ഡി.​എ​ൽ.​ഡി) ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബൂ​ത്തി ബി​ൻ മി​ജ്​​റി​ൻ പ​റ​ഞ്ഞു. ഉ​പ​ഭോ​ക്​​തൃ സം​തൃ​പ്​​തി ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ സു​ഗ​മ​മാ​യ രീ​തി​യി​ൽ മി​ക​ച്ച സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. 
വാ​ട​ക ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്​ ആ​ർ.​ഡി.​സി ന​ട​പ്പാ​ക്കി​യ പു​തി​യ സം​വി​ധാ​ന​ത്തി​ൽ, ഒ​രു യൂ​നി​റ്റി​ന്​ ക​രാ​ർ പ്ര​കാ​ര​മു​ള്ള മൊ​ത്തം വാ​ട​ക​യു​ടെ ആ​ദ്യ ത​വ​ണ തു​ക മാ​ത്രം ന​ൽ​കി​യ വാ​ട​ക​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ൾ നി​രീ​ക്ഷി​ച്ചു തു​ട​ങ്ങി​യ​താ​യി ആ​ർ.​ഡി.​സി ഡ​യ​റ​ക്​​ട​ർ ജ​ഡ്​​ജ്​ അ​ബ്​​ദു​ൽ ഖാ​ദി​ർ മൂ​സ പ​റ​ഞ്ഞു. ക​രാ​റി​െ​ൻ​റ അ​വ​സാ​നം ഇ​തേ വ്യ​ക്​​തി മ​റ്റൊ​രു യൂ​നി​റ്റ്​ വാ​ട​ക്ക്​ എ​ടു​ക്കു​ക​യും സ​മാ​ന​മാ​യ ന​ട​പ​ടി​ക​ൾ ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്​​ത്​ ഭൂ^​കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക്​ വ​ലി​യ ന​ഷ്​​ടം വ​രു​ത്തു​ന്നു. 
വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന വ്യ​ക്​​തി​ക​ൾ മു​മ്പ്​ ന​ട​ത്തി​യി​ട്ടു​ള്ള വാ​ട​ക ഇ​ട​പാ​ടു​ക​ളു​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ സേ​വ​നം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ ഉ​ട​മ​ക​ളെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​കും. 
കൂ​ടാ​തെ ത​നി​ക്കെ​തി​രെ വാ​ട​ക​കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ടി​​ട്ടു​ണ്ടോ​യെ​ന്ന്​ പ​രി​ശോ​ധി​ച്ച്​ പെ​െ​ട്ട​ന്നു​ണ്ടാ​കു​ന്ന നി​യ​മ​ന​ട​പ​ടി​ക​ളും യാ​​ത്രാ​വി​ല​ക്കു​ക​ളും ബാ​ങ്ക്​ അ​ക്കൗ​ണ്ട്, സ്വ​ത്ത്​ തു​ട​ങ്ങി​യ​വ​യു​ടെ ജ​പ്​​തി​യും ഒ​ഴി​വാ​ക്കാ​ൻ ഉ​പ​ഭോ​ക്​​താ​ക്ക​ളെ സം​വി​ധാ​നം സ​ഹാ​യി​ക്കു​ന്നു. ര​ഹ​സ്യ​വി​വ​ര നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കാ​തെ​യാ​യി​രി​ക്കും ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന്​ അ​ബ്​​ദു​ൽ ഖാ​ദി​ർ മൂ​സ വ്യ​ക്​​ത​മാ​ക്കി. 
സ്​​മാ​ർ​ട്ട്​ ഫോ​ണു​ക​ൾ വ​ഴി ഇൗ ​സേ​വ​നം ല​ഭി​ക്കും. ഇ​തി​നാ​യി ആ​പ്പി​ൾ സ്​​റ്റോ​റി​ൽ​നി​ന്നോ പ്ലേ ​സ്​​റ്റോ​റി​ൽ​നി​ന്നോ ആ​ർ.​ഡി.​സി ആ​പ്ലി​ക്കേ​ഷ​ൻ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം. ശേ​ഷം ആ​പ്ലി​ക്കേ​ഷ​ൻ തു​റ​ന്ന്​ ആ​ർ.​ജി.​സി സേ​വ​ന ​െഎ​ക്ക​ണി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. 
അ​േ​പ്പാ​ൾ വാ​ട​ക​ക്ക്​ എ​ടു​ക്കു​ന്ന​യാ​ളെ കു​റി​ച്ചു​ള്ള അ​​ന്വേ​ഷ​ണം, വ​സ്​​തു ഉ​ട​മ​യെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം, അ​ന്വേ​ഷ​ണ^​അ​പേ​ക്ഷ സ്​​റ്റാ​റ്റ​സ്​ എ​ന്നി​ങ്ങ​നെ​യു​ള്ള​വ​യി​ൽ ആ​വ​ശ്യ​മു​ള്ള​ത്​ തെ​ര​ഞ്ഞെ​ടു​ക്കാം. 
വാ​ട​ക​ക്ക​രാ​റി​ൽ ഉ​ൾ​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ക​യും അ​വ​ർ​ക്കി​ട​യി​ൽ ബോ​ധ​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കു​ക​യും ത​ർ​ക്ക​ങ്ങ​ൾ കു​റ​ക്കു​ക​യു​മാ​ണ് സം​വി​ധാ​ന​ത്തി​െ​ൻ​റ മു​ഖ്യ ല​ക്ഷ്യ​മെ​ന്ന്​ ​അ​ബ്​​ദു​ൽ ഖാ​ദി​ർ മൂ​സ അ​റി​യി​ച്ചു. 
റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​ക​ൾ​ക്ക്​ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന വാ​ട​ക നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്​ അ​നു​യോ​ജ്യ​മാ​യ സം​രം​ഭ​മാ​ണ്​ ഇ​തെ​ന്ന്​ വാ​സ്​​ൽ അ​സ​റ്റ്​ മാ​നേ​ജ്​​മെ​ൻ​റ്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ ഹി​ഷാം ആ​ൽ ഖാ​സിം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Loading...
COMMENTS