You are here

ഗ്രീൻ വോയ്സ്‌ സ്​നേഹപുരം പുരസ്കാരങ്ങൾ സമ്മാനിച്ചു

08:25 AM
06/05/2018
ഗ്രീൻ വോയ്​സ്​ അവാർഡ്​ ജേതാക്കൾ പുരസ്​കാരവുമായി
അബൂദബി: മാധ്യമരംഗത്തും പൊതു പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള ഗ്രീൻ വോയ്സ്‌ സ്​നേഹപുരം പുരസ്​കാരങ്ങൾ വിതരണം ചെയ്​തു.
 വിനു വി. ജോണിന്​ (ഏഷ്യനെറ്റ്​ ന്യൂസ്​) മാധ്യമശ്രീ അവാർഡ്‌ ഗ്രീൻ വോയ്സ്​ മുഖ്യ രക്ഷാധികാരികളായ വൈ. സുധീർകുമാർ ഷെട്ടി, വി. നന്ദകുമാർ എന്നിവർ ചേർന്ന് നൽകി. ഹൈടെക്​ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർപേഴ്സൻ ആയിഷ മൊയ്തുവിന്​ കർമശ്രീ അവാർഡും എൽവിസ്‌ ചുമ്മാർ (ജയ്​ഹിന്ദ്​), സജില ശശീന്ദ്രൻ (ഗൾഫ്​ ന്യൂസ്​), കെ.എം. അബ്ബാസ് (സിറാജ്​), റോയ്‌ റാഫേൽ (ഗോൾഡ്​ എഫ്​.എം), ലക്ഷ്മി മേനോൻ എന്നിവർക്ക്​ മാധ്യമ അവാർഡുകളും സമ്മാനിച്ചു. സാമൂഹിക പ്രവർത്തനങ്ങൾക്കുള്ള അവാർഡ്‌ കാളിയാടൻ അസീസ്​ ഏറ്റുവാങ്ങി. യൂനിവേഴ്സൽ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഷബീർ നെല്ലിക്കോട്‌ ഉദ്​ഘാടനം ചെയ്തു. 
ഉസ്മാൻ കരപ്പാത്ത്, അബ്​ദുസ്സലാം, മൊയ്‌തീൻ കോയ, കെ.എം. അബ്​ദുൽ ഗഫൂർ, ബംഗ്ലത്ത്‌ മുഹമ്മദ്, റഷീദ് ബാബു പുളിക്കൽ, ഇജാസ് സീതി തുടങ്ങിയവർ പങ്കെടുത്തു. ഗ്രീൻ വോയ്സ്​ ചെയർമാൻ  ജാഫർ തങ്ങൾ സ്വാഗതവും അബ്​ദുൽ നാസർ നന്ദിയും പറഞ്ഞു.
Loading...
COMMENTS