You are here

 ആയത്ത്​ ആർട്ട് എക്സിബിഷൻ തുടങ്ങി

11:27 AM
09/06/2018
ആർട്ട് യു.എ.ഇയും , ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന്​ സംഘടിപ്പിച്ച ആയത്ത്​ ആർട്ട് എക്സിബിഷൻ ഉദ്​ഘാടന ചടങ്ങിൽ നിന്ന്​
ദു​ബൈ: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യു.എ.ഇയും , ഗ്ലോബൽ ആർട്ട് ഫൗണ്ടേഷനും ചേർന്ന്​ സംഘടിപ്പിച്ച  ആയത്ത്​ ആർട്ട് എക്സിബിഷൻ  ഷാൻഗറില  പ്രസിഡൻഷ്യൽ സ്യുട്ടിൽ ദുബൈ ടൂറിസം ഇവ​െൻറ്​സ്​ ഡയറക്ടർ ശൈഖ്​ ഇബ്രാഹിം അൽ മുത്തവയും ദുബൈ ലാൻഡ് ഡിപ്പാർട്ട്മ​െൻറ്​ റിയൽ എസ്റ്റേറ്റ് സീനിയർ ഡയറക്ടർ മജീദ് അൽ മറിയും ചേർന്ന് നിർവഹിച്ചു  .   അറബിക്ക് കാലിഗ്രാഫർ നർഗീസ് നൂറുദ്ധീൻ വരച്ച ഖുർആൻ ആയത്തുകളുടെ പ്രദർശന  26 വരെ നടക്കുന്നത് .   ദുബൈ ആർട്ട് ആൻറ്​ കൾച്ചർ ഡയറക്ടർ ഖലീൽ അബ്ദുൽ വഹാബ് , മുഹമ്മദ് അൽ അലി ,  അംബാസിഡർമാർ അമേരിക്കൻ ആർമി ക്യാപ്റ്റൻ റിച്ചാർഡ്‌സൺ ബോയ്‌ഡ്‌ ലിൻഡ്‌സെ, ഇറ്റാലിയൻ ബിസിനസ്സ് കൗൺസിൽ പ്രസിഡൻറ്​ മറിനോ ഡി ക്രെഡിക്കോ ,  ആദം , റാക്ക് സെറാമിക്ക് സിഎംഒ രേണു ഉമ്മൻ  എന്നിവർ മുഖ്യാതിഥികളായിരുന്നു.  സംഗീതജ്ഞരായ തവാബും ഫാത്മയും ചേർന്നുള്ള അറബിക്ക് സംഗീത വിരുന്നും പ്രദർശനത്തിൽ ദിവസവും ഉണ്ടായിരിക്കും .
ജൂലൈ മാസത്തിൽ ഓട്ടിസം ഫൗണ്ടേഷനുമായി ചേർന്ന്​ ഓട്ടിസം കുട്ടികൾക്കുള്ള ചിത്ര പ്രദർശനവും , ആഗസ്തിൽ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് ആർട്ട് യു.എ.ഇ സ്ഥാപകരായ സത്താർ അൽ കരനും സക്കറിയ മുഹമ്മദും വാർത്താകുറിപ്പിൽ അറിയിച്ചു .
COMMENTS