You are here

ഫോസ ദുബൈക്ക്​ ആദരം 

11:54 AM
07/06/2018
ലേബർ ക്യാമ്പിൽ തുടർച്ചയായി ഇഫ്​താർ ഒരുക്കുന്ന ഫോസ ദുബൈ കൂട്ടായ്​മക്ക്​ സാബീൽ പാലസ്​ അഡ്​മിനിസ്​ട്രേറ്റർ റിയാസ്​ ചേലേരി ഉപഹാരം സമ്മാനിക്കുന്നു

ദുബൈ: കഴിഞ്ഞ എട്ടു വർഷമായി സജ ലേബർ ക്യാമ്പ് ഏരിയയിൽ പാവപ്പെട്ട തൊഴിലാളികൾക്ക് വേണ്ടി ഇഫ്താർ സംഘടിപ്പിക്കുന്ന ഫോസ ദുബൈ സംഘത്തെ എലൈറ്റ് ഗ്രൂപ്പ് ഇഫ്താർ മീറ്റിൽ ആദരിച്ചു എല്ലാ ദിവസവും ആയിരത്തിൽ പരം തൊഴിലാളികൾക്കാണ് ഫോസ ദുബായ് വിഭവ സമൃദ്ധമായ ഇഫ്താർ ഒരുക്കുന്നത് ദുബൈ ദേര ക്രീക്ക് റാഡിസൺ ബ്ലൂ ഹോട്ടലിൽ  നടന്ന ചടങ്ങിൽ സബീൽ പാലസ് അഡ്മിനിസ്ട്രേറ്റർ റിയാസ് ചേലേരി ഉപഹാരം കൈമാറി എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ഇസ്മായിൽ ഹംസ അധ്യക്ഷത വഹിച്ചു. എ.കെ അബ്ദുറഹ്മാൻ കബീർ ബാഖവി, സമീർ മനസ് എന്നിവരുടെ സാന്നിധ്യത്തിൽ ഫോസ ദുബൈക്ക് വേണ്ടി റാഷിദ് കിഴക്കയിൽ, അബ്ദുൽ റഷീദ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

COMMENTS