You are here

വിനോദ സഞ്ചാരികൾക്ക്​ വാറ്റ്​  തിരികെ നൽകാൻ തീരുമാനം

11:42 AM
12/07/2018
ദുബൈ: യു.എ.ഇ. സന്ദർശിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക്​ വാറ്റ്​ തിരികെ നൽകാൻ മന്ത്രിസഭാ തീരുമാനം. കാര്യക്ഷമമായ നികുതി സംവിധാനം രാജ്യത്ത്​ നടപ്പാക്കുന്നതി​​െൻറ ഭാഗമായാണ്​ നടപടി. ചില്ലറ വിൽപ്പനശാലകളുമായി സഹകരിച്ചാണ്​ പദ്ധതി നടപ്പാക്കുക. ഇത്​ രാജ്യത്തി​​െൻറ വിനോദ സഞ്ചാര മേഖലയെ പുഷ്ടിപ്പെടുത്തുമെന്നും ലോകത്തെ വിനോദ സഞ്ചാരികളുടെ ഇഷ്​ട​ കേന്ദ്രമായി നിലനിർത്തുമെന്നും ഇത്​ സംബന്ധിച്ച്​ പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ അധികൃതർ അറിയിച്ചു. 
നികുതി പിരിവിലും അനുബന്ധ സേവനങ്ങളിലും മറ്റും കഴിവ്​ തെളിയിച്ച അന്താരാഷ്​ട്ര സ്​ഥാപനവുമായി ​േചർന്നായിരിക്കും പദ്ധതി നടപ്പാക്കുന്നത്​. യു.എ.ഇ. നിവാസികളല്ലാത്ത വിനോദ സഞ്ചാരികൾക്കാൾ സാധനങ്ങൾ വാങ്ങു​േമ്പാൾ നൽകേണ്ടി വരുന്ന നികുതി തിരിച്ചു നൽകുന്നത്​. ഇൗ പണം തിരികെ നൽകാൻ പ്രത്യേക ഒൗട്ട്​ലെറ്റുകൾ സ്​ഥാപിക്കും. പ്രാദേശിക സമ്പദ്​വ്യവസ്​ഥക്ക്​ വിനോദസഞ്ചാരികൾ നൽകുന്ന താങ്ങ്​ വളരെ വലുതാണ്​. 
2017 ൽ 123 മില്ല്യൺ യാത്രികരാണ്​ യു.എ.ഇ. വിമാനത്താവളങ്ങൾ വഴി എത്തിയത്​. മൊത്തം ആഭ്യന്തര ഉൽപദനത്തി​​െൻറ 11.3 ശതമാനമാണ്​ വിനോദസഞ്ചാരത്തിലൂടെ ലഭിച്ചത്​. ഇത്​ ഏകദേശം 154.1 ബില്ല്യൺ ദിർഹം വരും. 
 
COMMENTS