അബൂദബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; എട്ടുപേര്‍ അറസ്റ്റില്‍
text_fieldsഅബൂദബി: തലസ്ഥാന നഗരിയില്‍ അബൂദബി പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. മയക്കുമരുന്നും കടത്തും വില്‍പനയുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 398 കവറുകളില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു. മയക്കുമരുന്ന് വിറ്റ് ലഭിച്ച 1.25 ലക്ഷം ദിര്‍ഹവും പിടിച്ചെടുത്തു.
അറബ്, ജി.സി.സി പൗരന്‍മാരായ കോളജ് വിദ്യാര്‍ഥികള്‍, വിവിധ രാജ്യക്കാരായ മൂന്ന് പെണ്‍കുട്ടികള്‍, മൂന്ന് യൂറോപ്യന്‍ വംശജര്‍ എന്നിവരാണ് പിടിയിലായത്. യൂറോപ്യന്‍ വംശജര്‍ സന്ദര്‍ശനത്തിന് എത്തിയതാണ്. യു.എ.ഇയിലേക്ക് മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുകയും വില്‍പന നടത്തുകയും ചെയ്തവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ അബൂദബി പൊലീസിന്‍െറ കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അബൂദബിയിലെ ഒരു കേന്ദ്രത്തില്‍ നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി കുറ്റാന്വേഷണ വിഭാഗം മേധാവി കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുര്‍ശീദ് പറഞ്ഞു. പിടിയിലായവരെയും മയക്കുമരുന്നും തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതികള്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം മേധാവി കേണല്‍ സുല്‍ത്താന്‍ സുവായെഹ് അല്‍ ദര്‍മാക്കി പറഞ്ഞു. യു.എ.ഇ സമൂഹത്തിലെ യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പനക്കായിരുന്നു ഇവരുടെ ശ്രമം. പൊലീസിന്‍െറ നിരീക്ഷണത്തെ തുടര്‍ന്ന് സംഘത്തിലെ ചിലര്‍ അബൂദബിയിലെ ഒരു കേന്ദ്രത്തില്‍ ഒത്തുചേരുന്നതായി വ്യക്തമായി. തുടര്‍ന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ വനിതകള്‍ ഉള്‍ക്കൊള്ളുന്ന സുരക്ഷാ സംഘം സൂത്രധാരന്‍ അടക്കം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കേണല്‍ അല്‍ ദര്‍മാക്കി പറഞ്ഞു. വിവിധ വലുപ്പത്തിലുള്ള കവറുകളിലായാണ് മയക്കുമരുന്ന് കണ്ടത്തെിയത്. യുവാക്കള്‍ക്കിടയില്‍ അടക്കം മയക്കുമരുന്ന് വ്യാപകമാക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.