ടാക്സി ഡ്രൈവര്‍മാരെ കൊള്ളയടിക്കുന്ന രണ്ടുപേര്‍ പിടിയില്‍
text_fieldsഷാര്‍ജ: ടാക്സി ഡ്രൈവര്‍മാരെ കൊള്ളയടിക്കുന്ന രണ്ട് അറബ് വംശജരെ ഷാര്‍ജ പൊലീസ് പിടികൂടി. നിരവധി പരാതികള്‍ ഇത്തരം സംഭവുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് കേന്ദ്രങ്ങളില്‍ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. നിരവധി ഡ്രൈവര്‍മാര്‍ ഇവരുടെ കൊള്ളക്ക് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാത്രി ജോലി ചെയ്യുന്നവരാണ് ഇവരുടെ ഇരകളിലധികവും. ടാക്സിയില്‍ കയറുന്ന പ്രതികള്‍ മുന്നിലും പിന്നിലുമായി ഇരിക്കും. അളൊഴിഞ്ഞ സ്ഥലമത്തെിയാല്‍ അവിടെ ഇറക്കാന്‍ ആവശ്യപ്പെടും. വാഹനം നിറുത്താന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ഇരിക്കുന്നവന്‍ ഡ്രൈവറുടെ കഴുത്തിന് പിടിച്ച് കീഴടക്കും. ഇതിനകം മുന്നിലിരിക്കുന്നവന്‍ പണവും മറ്റുമായി പുറത്തിറങ്ങും. ഡ്രൈവര്‍ക്ക് പരിസര ബോധം തിരിച്ചുകിട്ടുമ്പോഴേക്കും ഇവര്‍ കടന്ന് കളഞ്ഞിരിക്കും. 500, 1000 ദിര്‍ഹം വെച്ചാണ് ഡ്രൈവര്‍മാര്‍ക്ക് നഷ്ടപ്പെട്ടത്. ഇതിന് പുറമെ മൊബൈല്‍ ഫോണും മറ്റും നഷ്ടപ്പെട്ടിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.