ബ്രൈറ്റ് പോയന്‍റ് റോയല്‍ വുമണ്‍സ് ആശുപത്രി ഉദ്ഘാടനം ചെയ്തു
text_fieldsഅബൂദബി: എന്‍.എം.സി ഗ്രൂപ്പിന്‍െറ ബ്രൈറ്റ് പോയന്‍റ് റോയല്‍ വുമണ്‍സ് ആശുപത്രി അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കായുള്ള അബൂദബിയിലെ ആദ്യ സ്വകാര്യ ആശുപത്രിയായ ബ്രൈറ്റ് പോയന്‍റിന്‍െറ ഉദ്ഘാടനം ജനറല്‍ വുമണ്‍സ് യൂണിയന്‍ ചെയര്‍വുമണും, ഫാമിലി ഡെവലപ്മെന്‍റ് ഫൌണ്ടേഷന്‍ സുപ്രീം ചെയര്‍വുമണും, സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്‍റുമായ ശൈഖ ഫാത്തിമ ബിന്‍ മുബാറക്ക് നിര്‍വഹിച്ചു. അമ്മക്കും കുട്ടിക്കും ഏറ്റവും നൂതന സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പിറ്റലില്‍ നൂറ് പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ഏറ്റവും മികച്ച എന്‍.ഐ.സി.യുവും ആശുപത്രിയിലുണ്ട്. എന്‍.എം.സി ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സി.ആര്‍ ഷെട്ടി ശൈഖ ഫാത്തിമയെ സ്വീകരിച്ചു. അമ്മമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കുമായുള്ള പുതിയ സംഭരത്തെ ശൈഖ ഫാത്തിമ അഭിനന്ദിച്ചു. ഏറ്റവും പുതിയ മെഡിക്കല്‍ സാങ്കേതികതകള്‍ ഈ രംഗത്ത് ലഭ്യമാക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. വീട്ടിലെ പരിരക്ഷ മാതൃശിശുപരിചരണത്തില്‍ ഉറപ്പ് വരുത്തുന്ന അബൂദബിയിലെ ആദ്യ സ്വകാര്യ സ്ഥാപനമാണ് ബ്രൈറ്റ് പോയന്‍റ് ആശുപത്രിയെന്ന് ഡോ. ബി.ആര്‍. ഷെട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.