മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച അപാര്‍ട്മെന്‍റില്‍ നിന്ന് സ്ത്രീയെ രക്ഷപ്പെടുത്തി
text_fieldsഅജ്മാന്‍: മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് തീപിടിച്ച അപാര്‍ട്മെന്‍റില്‍ കുടുങ്ങിയ 47 വയസ്സുള്ള ദക്ഷിണേഷ്യക്കാരിയായ സ്ത്രീയെ അജ്മാന്‍ പൊലീസ് രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെ അജ്മാനിലെ ലൈവാറ പ്രദേശത്തായിരുന്നു സംഭവം. അപാര്‍ട്മെന്‍റില്‍ നിന്ന് പുക ഉയരുന്നത് പ്രദേശത്ത് റോന്തു ചുറ്റുകയായിരുന്ന പൊലീസ് വാഹനത്തിന്‍െറ ശ്രദ്ധയില്‍ പെടുകയും ഉടന്‍ ഓപറേഷന്‍സ് റൂമില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഈ സമയത്ത് സ്ത്രീ വീടിനുള്ളില്‍ ഉറക്കത്തിലായിരുന്നു. വാതിലില്‍ മുട്ടിയിട്ടും പ്രതികരണം ഇല്ലാതായതോടെ ബലം പ്രയോഗിച്ച് തുറന്ന് അകത്തുകയറി. പുക ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു സ്ത്രീ.
പാരാമെഡിക്കല്‍ വിഭാഗം ഉടന്‍ സ്ഥലത്തത്തെി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന്‍െറ കാരണമെന്ന് വ്യക്തമായത്. രാത്രി കിടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. അമിതമായി ചൂടായാല്‍ ചാര്‍ജറും ഫോണും പൊട്ടിത്തെറിക്കുന്നത് വന്‍ അപകടങ്ങള്‍ക്ക് വഴിവെക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.