അജ്മാനിലെ കച്ചവട സ്ഥാപനങ്ങളില്‍ വിലയറിയാനുള്ള ഉപകരണം സ്ഥാപിക്കണം
text_fieldsഅജ്മാന്‍: അജ്മാനിലെ കച്ചവട സ്ഥാപനങ്ങളില്‍ ഉല്‍പന്നങ്ങളുടെ വില ഉപഭോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയുന്ന ഉപകരണം സ്ഥാപിക്കാന്‍ നിര്‍ദേശം. വില സംബന്ധിച്ച് ഉപഭോക്താക്കളും കച്ചവടക്കാരും തമ്മിലെ തര്‍ക്കം ഒഴിവാക്കാനാണ് നടപടി. അജ്മാന്‍ മാര്‍ക്കറ്റിലും കോഓപറേറ്റീവ് സൊസൈറ്റിയിലും നടത്തിയ പരിശോധനയെ തുടര്‍ന്ന് സാമ്പത്തിക മന്ത്രാലയമാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിന് മുമ്പുതന്നെ അവയില്‍ പതിച്ച ബാര്‍കോഡില്‍ രേഖപ്പെടുത്തിയ വിലയെന്താണെന്ന് പരിശോധിച്ചറിയാന്‍ ഉപഭോക്താവിന് സൗകര്യമുണ്ടാകണം.
പലപ്പോഴും ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്ന ഷെല്‍ഫില്‍ രേഖപ്പെടുത്തിയ വില കൃത്യമായിരിക്കണമെന്നില്ല. പണമടക്കുന്ന സമയത്ത് കാഷ്യറും ഉപഭോക്താക്കളും തമ്മില്‍ ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് പരിശോധകസംഘം വിലയിരുത്തി.
അജ്മാന്‍ കോഓപറേറ്റീവ് സൊസൈറ്റിയുടെ അല്‍ജര്‍ഫ് ശാഖയില്‍ ആദ്യം തീരുമാനം നടപ്പാക്കും. 160 അവശ്യ ഉല്‍പന്നങ്ങളുടെ വില സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സൊസൈറ്റി അധികൃതര്‍ പരിശോധനാ സംഘത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.