ഖിസൈസ് സ്റ്റേഷന്‍ പരിധിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 15 പേര്‍
text_fieldsദുബൈ: ഈ വര്‍ഷം ആദ്യ അഞ്ചുമാസം ഖിസൈസ് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത് 15 പേരാണെന്ന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അഹ്മദ് ഥാനി ബിന്‍ ഗുലൈത്ത അല്‍ മുഹൈരി അറിയിച്ചു.
ഇത് മുന്‍വര്‍ഷത്തെ മൊത്തം വാഹനാപകട മരണസംഖ്യയേക്കാള്‍ കൂടുതലാണ്. 2015ല്‍ 14 പേരാണ് മേഖലയില്‍ വാഹനാപകടങ്ങളില്‍ മരിച്ചിരുന്നത്. ലേബര്‍ ക്യാമ്പുകള്‍ക്ക് സമീപം കാല്‍നടക്കാര്‍ വാഹനമിടിച്ച് മരിക്കുന്നതാണ് മേഖലയില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എട്ടുപേര്‍ ഈ വര്‍ഷം ഇത്തരത്തില്‍ മരിച്ചു. മദ്യലഹരിയില്‍ റോഡ് മുറിച്ച് കടക്കുന്നതാണ് അപകടമുണ്ടാക്കുന്നത്.
അനധികൃതമായി റോഡ് മുറിച്ചുകടന്നതിന് 2925 പേര്‍ക്ക് പിഴ ചുമത്തിയിട്ടുണ്ട്. മൂന്നുപേര്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചും രണ്ടുപേര്‍ വാഹനങ്ങള്‍ മറിഞ്ഞും ഒരാള്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുമുണ്ടായ അപകടങ്ങളില്‍ കൊല്ലപ്പെട്ടു. വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ അയക്കുന്നതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
മുഹൈസിന രണ്ടിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു ഏറ്റവും കൂടുതല്‍ അപകടങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.