ലിവ വിളിക്കുന്നു; ഈത്തപ്പഴ മധുരത്തിലേക്ക്
text_fieldsഅബൂദബി: പശ്ചിമ മേഖലയിലെ ലിവ നഗരം ഒരുങ്ങുന്നു, ഈത്തപ്പഴ മഹോത്സവത്തിനായി. ലിവ നഗരത്തില്‍ ഈത്തപ്പഴത്തിന്‍െറ മധുരവും മണവും നിറയുന്ന പത്തു നാളുകള്‍ ആരംഭിക്കാന്‍ അഞ്ച് ആഴ്ചകള്‍ മാത്രമാണ് ഇനിയുള്ളത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍റ് ഹെറിറ്റേജ് ഫെസ്റ്റിവെല്‍സ് കമ്മിറ്റിയാണ് 12ാമത് മഹോത്സവം സംഘടിപ്പിക്കുന്നത്. പശ്ചിമ മേഖലയിലെ ഏറ്റവും സുപ്രധാന ഉത്സവങ്ങളിലൊന്നായ ലിവ ഈത്തപ്പഴ മഹോത്സവം 20000 ചതുരശ്ര മീറ്ററിലാണ് ഒരുക്കുന്നത്. 60000- 70000 സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. വിവിധ തരം ഈത്തപ്പഴങ്ങള്‍ക്കും ഈത്തപ്പഴ ഉല്‍പന്നങ്ങള്‍ക്കും ഒപ്പം ഇമാറാത്തി പാരമ്പര്യം നുകരാനും അവസരമൊരുക്കിയാണ് മഹോത്സവം നടത്തുന്നത്. ഈത്തപ്പഴങ്ങള്‍ക്കൊപ്പം ഓറഞ്ചുകളും മാങ്ങകളും പ്രദര്‍ശനത്തിനുണ്ടാകും. ഏറ്റവും മികച്ച ഈത്തപ്പഴങ്ങള്‍ക്കും ഓറഞ്ചുകള്‍ക്കും മാങ്ങകള്‍ക്കും അടക്കം 220 സമ്മാനങ്ങള്‍ നല്‍കും. മൊത്തം 60 ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക.
പാരമ്പര്യത്തെ മുറുകെപ്പിടിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനത്തിന്‍െറ ഭാഗമായാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ലിവ ഡേറ്റ് ഫെസ്റ്റിവെല്‍ ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്റൂയി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
