റമദാനിലെ ആദ്യദിനം ദുബൈയില്‍ 250 വാഹനാപകടങ്ങള്‍
text_fieldsദുബൈ: റമദാനിലെ ആദ്യദിനമായ തിങ്കളാഴ്ച ദുബൈയില്‍ നടന്നത് 250 വാഹനാപകടങ്ങളെന്ന് പൊലീസ്. രണ്ടെണ്ണം മാത്രമാണ് ഗുരുതരമായ അപകടങ്ങള്‍. ബാക്കിയെല്ലാം നിസ്സാരമായിരുന്നുവെന്ന് ദുബൈ പൊലീസ് കണ്‍ട്രോള്‍ റൂം ഡെപ്യൂട്ടി ഡയറക്ടര്‍ ലഫ്. കേണല്‍ ഖസ്റജ് അല്‍ ഖസ്റജി അറിയിച്ചു. രാവിലെ 7.30നും ഉച്ചക്ക് 2.30നും ഇടയില്‍ പൊലീസ് ഓപറേഷന്‍സ് റൂമില്‍ 2419 വിളികളാണ് എത്തിയത്.
ഇഫ്താര്‍ സമയത്ത് അമിതവേഗത്തില്‍ ആളുകള്‍ വാഹനമോടിച്ചതാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായത്. വാഹനങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കാത്തതും അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ലെയിന്‍ നിയമം പാലിക്കാതിരിക്കുക, അശ്രദ്ധയോടെ വാഹനമോടിക്കുക എന്നിവയും ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു. റമദാന്‍െറ ചൈതന്യം ഉള്‍ക്കൊണ്ട് ഡ്രൈവര്‍മാര്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.