ഷാര്‍ജയില്‍ ഇനി എല്‍.ഇ.ഡി തെരുവ് വിളക്കുകള്‍
text_fieldsഷാര്‍ജ: ഷാര്‍ജയിലെ തെരുവുകള്‍ക്ക് പ്രകാശം പരത്തുന്ന പരമ്പരാഗത മഞ്ഞ വിളക്കുകള്‍ ഒഴിവാക്കാന്‍ ഷാര്‍ജ ജല-വൈദ്യുത വകുപ്പ് (സേവ) ഒരുങ്ങുന്നു. ഇതിന് പകരം കുറഞ്ഞ വൈദ്യുതി ചെലവുള്ള ലൈറ്റ് എമിറ്റിംഗ് ഡയോഡുകള്‍ (എല്‍.ഇ.ഡി) ആയിരിക്കും ഉപയോഗിക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ലാഭത്തോടൊപ്പം അറ്റകുറ്റപണികള്‍ക്ക് വരുന്ന ചെലവും കുറക്കാനാകും. എല്‍.ഇ.ഡി ഉപയോഗിക്കുന്നതിലൂടെ പരിസ്ഥിതി മലിനികരണവും കുറയുമെന്ന് സേവ അധികൃതര്‍ പറഞ്ഞു.
എല്‍.ഇ.ഡി സംവിധാനം ഉപയോഗിച്ച് തുടങ്ങിയ കല്‍ബ മേഖലയില്‍ ഇതുമായി ബന്ധപ്പെട്ട ചെലവ് 35 ശതമാനം കുറക്കാനായതായി അധികൃതര്‍ അവകാശപ്പെട്ടു. തെരുവുകള്‍ക്ക് പുറമെ കെട്ടിടങ്ങളിലും മറ്റും ഈ സംവിധാനം നടപ്പിലാക്കാനാണ് സേവ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 12 മണിക്കൂര്‍ ഉപയോഗത്തിന് പരമ്പരാഗത മഞ്ഞ ലൈറ്റുകള്‍ക്ക് നാല് മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമെങ്കില്‍, എല്‍.ഇ.ഡി സംവിധാനം ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ചെലവ് 1.2 മെഗാവാട്ടായി കുറക്കാനാകും. പരമ്പരാഗത സോഡിയം ലൈറ്റുകള്‍ പകരുന്ന മഞ്ഞ വെളിച്ചത്തിലും കൂടുതല്‍ തെളിച്ചം എല്‍.ഇ.ഡിയുടെ തൂവെള്ള പ്രകാശത്തിലൂടെ ലഭിക്കും.
സോഡിയം മഞ്ഞ ലൈറ്റുകള്‍ പാതകളില്‍ ഇരുട്ട് ബാക്കിവെക്കുമ്പോള്‍, എല്‍.ഇ.ഡി വിളക്കുകള്‍ പാതകളില്‍ പൂര്‍ണമായും വെളിച്ചം തൂവുമെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍ നടക്കുന്ന പാതകളിലാണ് ഇവ ആദ്യഘട്ടത്തില്‍ ഘടിപ്പിക്കുക. കല്‍ബയിലെ അല്‍ സാഫ് റോഡില്‍ ഘടിപ്പിച്ച എല്‍.ഇ.ഡി വിളക്കുകളുടെ അവതരണം ഇതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ നടന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ള ജല-വൈദ്യുത ഉപയോഗം 30 ശതമാനം കുറക്കാനാണ് സേവ ലക്ഷ്യം വെക്കുന്നത്. പ്രതിദിനം 2200 മെഗാവാട്ട് വൈദ്യുതിയും 11 കോടി ഗാലന്‍ വെള്ളവുമാണ് ഷാര്‍ജയില്‍ ഉപയോഗിക്കുന്നത്. സമീപ ഭാവിയില്‍ ഇത് 660 മെഗാവാട്ട് വൈദ്യുതിയും 3.3 കോടി ഗാലന്‍ വെള്ളവുമായി കുറക്കുവാനാണ് സേവ നൂതന ആശയങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജല-വൈദ്യുത നഷ്ടങ്ങള്‍ കണ്ടത്തൊനും അതിന് ഉടനടി പരിഹാരം കാണാനുമായി ആധുനിക സാങ്കേതി വിദ്യകളാണ് സേവ ഉപയോഗിച്ച് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.