കണ്ണൂരിന്‍െറ സമഗ്ര വികസന സാധ്യതകള്‍ പങ്കുവെച്ച് സെമിനാര്‍
text_fieldsദുബൈ: കണ്ണൂര്‍ ജില്ലയുടെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പുതിയ സംവാദങ്ങള്‍ക്ക് തുടക്കം കുറിച്ച് ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി റാഷിദ് ഹോസ്പിറ്റല്‍ സയന്‍സ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാര്‍ ശ്രദ്ധേയമായി. രാഷ്ട്രീയ പകപോക്കലുകളുടെ മാത്രം ജില്ലയെന്ന കണ്ണൂരിനെക്കുറിച്ചുള്ള പ്രചാരണം തെറ്റാണെന്നും ജന പ്രതിനിധികളും പൊതുപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ലോക ഭൂപടത്തില്‍ കണ്ണൂരിനെ അടയാളപ്പെടുത്താനുള്ള ശ്രമങ്ങളില്‍ രാഷ്ട്രീയം മറന്നു സഹകരിക്കുന്നുണ്ടെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ജില്ലാ കലക്ടര്‍ പി.ബാല കിരണ്‍ ഐ.എ.എസ് അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ വരവോടെ കണ്ണൂരിന്‍െറ മുഖച്ഛായ മാറുമെന്ന് അദ്ദേഹം പറഞ്ഞു. അഴീക്കോട് തുറമുഖം, നേവല്‍ അക്കാദമി, ആധുനിക രീതിയിലുള്ള റോഡുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ , വിദ്യഭ്യാസ ആരോഗ്യസാങ്കേതിക മേഖലകളിലെ പുതിയ പദ്ധതികളും അവസരങ്ങളും വഴി നാടിന്‍്റെ വികാസവും ജനങ്ങളുടെ ക്ഷേമവും ഉയര്‍ത്താനുള്ള ശ്രമങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്നും ഒൗദ്യോഗിക രംഗത്തെ കുരുക്കുകള്‍ അഴിക്കാന്‍ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ രാഷ്ട്രീയ നിലപാടുകള്‍ ഉള്ളപ്പോഴും വലിയ സ്നേഹവും പരസ്പര ബഹുമാനവും ഉള്ളവരാണ് കണ്ണൂരിലെ ജനങ്ങളെന്നു ഒന്നര വര്‍ഷം കൊണ്ട് മനസ്സിലായതായി അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹൃദ നഗരവല്‍ക്കരണ മേഖലകളിലുമുള്ള നിക്ഷേപ സാധ്യതകള്‍, കൈത്തറിയുടെ ലോകോത്തര വിപണന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും കണ്ടല്‍ കാടുകള്‍ അടക്കമുള്ള പ്രകൃതി സമ്പത്തുക്കളുടെ സംരക്ഷണവും കണ്ണൂര്‍ കോര്‍പറേഷനിലെ വികസന പ്രവര്‍ത്തനങ്ങളും സെമിനാറില്‍ ചര്‍ച്ചാ വിഷയമായി. കണ്ണൂര്‍ വിമാനത്താവളത്തെയും പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന മെട്രോ ട്രെയിന്‍ ആരംഭിക്കാനുള്ള നിര്‍ദേശം സെമിനാറില്‍ ഉയര്‍ന്നു. സെമിനാര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ക്രോഡീകരിച്ചു സമഗ്ര വികസന രേഖ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മുന്‍ മന്ത്രിയും കേരള ഖാദി ബോര്‍ഡ് ചെയര്‍മാനുമായ കെ.പി.നൂറുദ്ദീന്‍, അബ്ദുറഹിമാന്‍ കല്ലായി, കണ്ണൂര്‍ കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ സി.സമീര്‍, മാധ്യമ പ്രവര്‍ത്തകന്‍ പി.പി.ശശീന്ദ്രന്‍, ഇബ്രാഹിം എളേറ്റില്‍, ഇബ്രാഹിം മുറിച്ചാണ്ടി, എ.സി.ഇസ്മായില്‍, പി.വി. നികേഷ്, പുന്നക്കന്‍ മുഹമ്മദലി, അഡ്വ. ഹാഷിഖ്, പനക്കാട് അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.ടി. ഹാഷിം അധ്യക്ഷത വഹിച്ചു. സൈനുദ്ധീന്‍ ചേലേരി മോഡറേറ്റര്‍ ആയിരുന്നു.ഒ. മൊയ്തു സ്വാഗതവും ശംസുദ്ധീന്‍ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
ഷാഫി അബ്ദുല്ല മുട്ടം, നയീം മൂസ്സ, ഹസ്സന്‍ ആര്‍ക്കേഡ്, കുഞ്ഞിരാമന്‍ നായര്‍, സതീഷ് കുമാര്‍, അഡ്വ. മുസ്തഫ സഫീര്‍, എം.സി.സിറാജ്, മോഹന്‍ അല്‍ഹൂത്ത്, ഹര്‍ഷാദ് എ.കെ. തുടങ്ങിയവരെ ചടങ്ങില്‍ കലക്ടര്‍ ഉപഹാരം നല്‍കി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.