ആരാച്ചാര്‍ മികച്ച നാടകം, സാംകുട്ടി സംവിധായകന്‍, പ്രകാശ് തച്ചങ്ങാട് നടന്‍
text_fieldsഅബൂദബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പച ഏഴാമത് ഭരത് മുരളി നാടകോത്സവത്തില്‍ അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ നാടകത്തിന് അഞ്ച് പുരസ്കാരങ്ങള്‍. വിന്‍സെന്‍റ് വാന്‍ഗോഗിന്‍െറ ജീവിതം അരങ്ങിലത്തെിച്ച ഈ നാടകത്തിന് മികച്ച സംവിധായകന്‍, നടന്‍, പശ്ചാത്തല സംഗീതം, ചമയം, രംഗ സജ്ജീകരണം എന്നിവക്കുള്ള പുരസ്കാരങ്ങളാണ് ലഭിച്ചത്. കെ.ആര്‍. മീരയുടെ നോവലിനെ ആസ്പദമാക്കി മാസ് ഷാര്‍ജ അവതരിപ്പിച്ച ‘ആരാച്ചാര്‍’ ആണ് മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഷാര്‍ജ തിയറ്റര്‍ ക്രിയേറ്റീവ് അവതരിപ്പിച്ച യുദ്ധക്കെടുതികളുടെ കഥ പറഞ്ഞ ‘മദര്‍ കറേജ്’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ ഒരുക്കിയ ഡോ. സാംകുട്ടി പട്ടംകരി മികച്ച സംവിധായകന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഈ നാടകത്തില്‍ വാന്‍ഗോഗിനെ അവതരിപ്പിച്ച പ്രകാശ് തച്ചങ്ങാട് ആണ് നടന്‍. നാടക സൗഹൃദം അബൂദബിയുടെ സഖാറാം ബൈന്ദര്‍ എന്ന നാടകത്തില്‍ ചമ്പ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ജീന രാജീവ് ആണ് മികച്ച നടി. ഹരി അഭിനയ (അല്‍ഐന്‍ ഇന്ത്യ സോഷ്യല്‍ സെന്‍ററിന്‍െറ പാവങ്ങള്‍ നാടകം) രണ്ടാമത്തെ നടനായും ഷാഹിദാനി വാസു (അമ്മ മലയാളം, സോഷ്യല്‍ ഫോറം അബുദാബി), ടീന ഏഡ്വിന്‍ ( മദര്‍ കറേജ്, തിയേറ്റര്‍ ക്രിയേറ്റീവ്, ഷാര്‍ജ) എന്നിവര്‍ രണ്ടാമത്തെ നടിമാരായും തെരഞ്ഞെടുക്കപ്പെട്ടു. അല്‍ഐന്‍ മലയാളി സമാജത്തിന്‍െറ ഫൂലന്‍ എന്ന നാടകത്തില്‍ ഫൂലന്‍െറ ബാല്യകാലം അവതരിപ്പിച്ച ജയലക്ഷ്മി ജയചന്ദ്രനാണ് ബാലതാരം.
പാവങ്ങള്‍ നാടകം ഒരുക്കിയ സാജിദ് കൊടിഞ്ഞിയാണ് യു.എ.ഇയില്‍ നിന്നുള്ള മികച്ച സംവിധായകന്‍. പ്രകാശ വിതാനം : ജോസ് കോശി & ഫിറോസ് ചാലില്‍(മെറൂണ്‍, യുവ കലാസാഹിതി, അബൂദബി) പാശ്ചാത്തല സംഗീതം : റിംഷാദ്, മുഹമ്മദലി കൊടുമുണ്ട(കാഴ്ചയെ കീറി ഭ്രാന്തും കടന്ന്, ശക്തി തിയറ്റേഴ്സ്, അബൂദബി), ചമയം : ക്ളിന്‍റ് പവിത്രന്‍(അമ്മ മലയാളം, കാഴ്ചയെ കീറി ഭ്രാന്തും കടന്ന്, പാവങ്ങള്‍, മെറൂണ്‍, ആരാച്ചാര്‍), രംഗ സജ്ജീകരണം : വിനീഷ്, മധു, അശോകന്‍(കാഴ്ചയെ കീറി ഭ്രാന്തും കടന്ന്, ശക്തി തിയറ്റേഴ്സ്, അബൂദബി) എന്നിവര്‍ക്കാണ് മറ്റ് പുരസ്കാരങ്ങള്‍. ഏഴാമത് നാടകോത്സവത്തില്‍ 11 നാടകങ്ങളാണ് അവതരിപ്പിച്ചത്. പ്രമുഖ നാടക പ്രവര്‍ത്തകരായ ടി.എം. എബ്രഹാമും ശ്രീജിത്ത് രമണനുമായിരുന്നു വിധികര്‍ത്താക്കള്‍.
കലാ അബൂദബി അവതരിപ്പിച്ച മാക്ബത്ത് നാടകത്തിന് സ്പെഷല്‍ ജൂറി പുരസ്കാരം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.