ഇത് ഒത്തൊരുമയുടെ സന്ദേശം–ശൈഖ് ഹംദാന്‍
text_fieldsദുബൈ: ദുബൈ ഭരണത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ അഭിനന്ദിച്ച് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അയച്ച സന്ദേശം രണ്ടു എമിറേറ്റുകളിലെ ഭരണാധികാരികള്‍ തമ്മില്‍ പുലര്‍ത്തുന്ന ആദര്‍ശ ഐക്യത്തിന്‍െറയും ഒത്തൊരുമയുടെയും നിദര്‍ശനമാണെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിപ്രായപ്പെട്ടു. പിതാവ് കൂടിയായ ശൈഖ് മുഹമ്മദിന്‍െറ ഭരണനേട്ടങ്ങള്‍ക്ക് ശൈഖ് ഹംദാന്‍ നന്ദി അര്‍പ്പിക്കുകയും ചെയ്തു.
‘ശൈഖ് മുഹമ്മദ് ഈ നാടിന് നല്‍കിയതിന് നല്‍കിയതിനെല്ലാം നന്ദി പറയുന്നു. പക്വമായ നേതൃപാടവത്തിലുടെ താങ്കള്‍ ഞങ്ങളെ എപ്പോഴും വിസ്മയിപ്പിക്കുന്നു. താങ്കള്‍ എല്ലാവരെയും അഭിനന്ദിക്കുന്നവനാണ്. ഇപ്പോള്‍ ഞങ്ങളിതാ തിരിച്ച് താങ്കള്‍ക്ക് നന്ദി പറയുന്നു’-ശൈഖ് ഹംദാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
യു.എ.ഇയുടെ ജീവിതത്തിന്‍െറ സമസ്ത മേഖലകളെയും വികസനത്തിലേക്ക് നയിച്ച ശൈഖ് മുഹമ്മദിന്‍െറ നേട്ടങ്ങളെ നിരീക്ഷിക്കാനുള്ള അവസരമാണിത്. അദ്ദേഹം ദുബൈയുടെ സമ്പദ്ഘടനയെ കുതിപ്പിച്ചു. വ്യക്തിഗത വരുമാനം ഇരട്ടിയായി. ജീവകാരുണ്യമേഖലകളിലും വലിയ സംഭാവനകള്‍ അര്‍പ്പിച്ചു.
ലോകമെങ്ങുമുള്ള അഞ്ചു കോടിയിലേറെ ജനങ്ങളുടെ ജീവിതം മാറ്റിമറിച്ചു.അതേസമയം അറിവിനെ പ്രോത്സാഹിക്കുകയും ചെയ്തു. ഭരണാധികാരിയുടെ സ്ഥിരം പ്രതിച്ഛായയെ ശൈഖ് മുഹമ്മദ് മാറ്റിമറിച്ചു.
ദുബൈയുടെ ഭരണത്തില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഞങ്ങളുടെ നേതാവിന് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന്‍െറ നൂതന ആശയങ്ങളും കാഴ്ചപ്പാടുകളും നടപടികളും പ്രചോദനമായി കാണുന്ന സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ശൈഖ് മുഹമ്മദിന് നന്ദിപറയാനുള്ള അവസരം കൂടിയാണിതെന്ന് ശൈഖ് ഹംദാന്‍ ഓര്‍മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.