ഗള്‍ഫൂഡ് പ്രദര്‍ശനത്തിന് തുടക്കം
text_fieldsദുബൈ: ഭക്ഷ്യോല്‍പാദന രംഗത്തെ കമ്പനികള്‍ പങ്കെടുക്കുന്ന 21ാമത് ഗള്‍ഫൂഡ് പ്രദര്‍ശനത്തിന് ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തുടക്കമായി. യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ഇന്ത്യയടക്കം 120ഓളം രാജ്യങ്ങളില്‍ നിന്ന് 5000 പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്.
റഷ്യ, ന്യൂസിലാന്‍റ്, ബെലാറസ്, കോസ്റ്റാറിക്ക, മൊറീഷ്യസ് എന്നീ രാജ്യങ്ങള്‍ ഇതാദ്യമായി ഗള്‍ഫൂഡില്‍ പങ്കെടുക്കാനത്തെിയിട്ടുണ്ട്. ഹലാല്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനമായ മൂന്നാമത് ഹലാല്‍ വേള്‍ഡ് ഫൂഡും ഇതോടൊപ്പം നടക്കുന്നുണ്ട്.
1.29 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകളില്‍ ഭക്ഷ്യവസ്തുക്കളുടെ നൂതനമായ നിര തന്നെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. കമ്പനികള്‍ക്ക് ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും ബിസിനസ് വര്‍ധിപ്പിക്കാനുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് വാണിജ്യ- വ്യവസായ മന്ത്രാലയത്തിന് കീഴിലെ അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്റ്റ്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്‍റ് അതോറിറ്റിക്ക് (അപെഡ) കീഴിലാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ഉല്‍പാദന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും കമ്പനികള്‍ അണിനിരന്നിട്ടുണ്ട്. വിവിധയിനം അരികളും ധാന്യങ്ങളും പയറുവര്‍ഗങ്ങളും പച്ചക്കറികളും ഇറച്ചിയും കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ സ്റ്റാളുകളുണ്ട്. 2014- 15 വര്‍ഷം 21,487 ദശലക്ഷം ഡോളറിന്‍െറ കയറ്റുമതിയാണ് അപെഡക്ക് കീഴില്‍ നടന്നതെന്ന് ജനറല്‍ മാനേജര്‍ ഡോ. നവ്നീശ് ശര്‍മ പറഞ്ഞു. ഇതിന്‍െറ 20 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. ബസ്മതി അരി, പോത്തിറച്ചി, അരി, ഗോതമ്പ്, ആട്ടിറച്ചി, പഴം- പച്ചക്കറികള്‍, ഉള്ളി തുടങ്ങിയവയാണ് ഗള്‍ഫിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്. കയറ്റുമതിക്ക് വേണ്ട എല്ലാ സഹായവും അപെഡ നല്‍കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.