കടങ്ങളില്‍ മുങ്ങിയ 37 വര്‍ഷത്തെ പ്രവാസം; ഫാറൂഖ് വെറുംകൈയോടെ മടങ്ങുന്നു
text_fieldsഅല്‍ഐന്‍: 1979ല്‍ കുടുംബത്തിന്‍െറ സംരക്ഷണം ഏറ്റെടുത്ത് ഗള്‍ഫിലേക്ക് പുറപ്പെട്ട തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മുഹമ്മദ് ഫാറൂഖിന് കടവും ദാരിദ്ര്യവും ഒഴിവായ ഒരുദിവസം പോലും 37വര്‍ഷക്കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ഉണ്ടായിട്ടില്ല. ദുബൈയില്‍ ആദ്യ ഏഴുവര്‍ഷം സ്വകാര്യ കമ്പനിയില്‍ ഓഫീസ് ബോയ് ആയി ജോലി ചെയ്ത് കുടുംബത്തിന്‍െറ കഷ്ടപ്പാടുകള്‍ നിവര്‍ത്തി വരുന്നതിനിടെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കി. അല്‍ഐനില്‍ ഡ്രൈവിങ് സ്കൂളില്‍ അധ്യാപകനായി ജോലിക്ക് കയറുകയും ചെയ്തു. പ്രതിമാസം 3000ദിര്‍ഹം വണ്ടി വാടക നല്‍കുക എന്ന വ്യവസ്ഥയിലാണ് ജോലിയില്‍ പ്രവേശിച്ചു. ഇതിനിടയില്‍ വിവാഹ പ്രായമത്തെിയ മൂത്തമകളുടെ വിവാഹം നടത്തി. ഇതിന്‍െറ കടം കൊടുത്ത് തീര്‍ക്കുന്നതിനിടെ ഇളയമകളുടെ വിവാഹവും ശരിയായി. രണ്ട് മക്കളുടെയും വിവാഹത്തിലൂടെ വന്ന വന്‍ കട ബാധ്യതകള്‍ തീര്‍ക്കുന്നതിനിടെ ഡ്രൈവിങ് സ്കൂളില്‍ വണ്ടിയുടെ വാടക കുടിശ്ശിക കൂടി വരികയും ഇന്ന് അത് 44,000ദിര്‍ഹം ബാധ്യതയില്‍ എത്തി നില്‍ക്കുകയാണ്. നാട്ടിലെ കടങ്ങള്‍ തീര്‍ക്കാനായി ഉണ്ടായിരുന്ന വീടും സ്ഥലവും വില്‍ക്കുകയും ചെയ്തു. രണ്ടുവര്‍ഷം മുമ്പ് ജോലി ഉപേക്ഷിക്കേണ്ടിവന്ന ഈ 64കാരന്‍ നാട്ടില്‍ പോയിട്ട് ആറുവര്‍ഷം കഴിഞ്ഞു. ഫാറൂഖിന്‍െറ പ്രയാസം അറിഞ്ഞ അല്‍ഐനിലെ മനുഷ്യ സ്നേഹി ഡ്രൈവിങ് സ്കൂള്‍ ഉടമസ്ഥനായ സ്വദേശിയുമായി സംസാരിച്ച് കുടിശ്ശിക സംഖ്യ 20,000ദിര്‍ഹമായി കുറപ്പിക്കുകയും അദ്ദേഹത്തിന്‍െറ പാസ്പോര്‍ട്ട് ജാമ്യം വെച്ച് മാസം 500ദിര്‍ഹം വെച്ച് അടക്കാം എന്ന വ്യവസ്ഥയില്‍ ഫാറൂഖിന്‍െറ പാസ്പോര്‍ട്ട് തിരിച്ച് വാങ്ങുകയും ചെയ്തു.
അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ നല്‍കിയ വിമാന ടിക്കറ്റുമായി നാട്ടില്‍ പോകാന്‍ അബൂദബി എയര്‍പോര്‍ട്ടിലത്തെിയ ഫാറൂഖിനെ പാസ്പോര്‍ട്ട് കൈയെഴുത്ത് ഉള്ളതായതിനാല്‍ എമിഗ്രേഷന്‍ വിഭാഗം തിരിച്ച് അയച്ചു. യാത്രമുടങ്ങിയ ഫാറൂഖിന് പാസ്പോര്‍ട്ട് പുതുക്കാന്‍ ആവശ്യമായ 911ദിര്‍ഹം ഇല്ലാത്തതിനാല്‍ സാമൂഹ്യ പ്രവര്‍ത്തകരായ ഷാജിഖാന്‍, അബ്ദുല്ല എന്നിവര്‍ ചേര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ നിന്ന് ഒൗട്ട്പാസ് ശരിയാക്കി കൊടുത്തു. അടുത്തദിവസം നാട്ടില്‍പോകാന്‍ തയാറായി നില്‍ക്കുന്ന ഫാറൂഖിന് നാട്ടിലെ കടക്കാരെ എന്ത് പറഞ്ഞ് നിര്‍ത്തുമെന്ന വേവലാതിയിലാണ്.
കയറിക്കിടക്കാന്‍ വീടില്ലാത്ത അവസ്ഥയാണ്. പെണ്‍മക്കളുടെ കൂടെ മാറി മാറി താമസിക്കുന്ന രോഗിയായ ഭാര്യയെയും കൊണ്ട് എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ് ഇദ്ദേഹം. പ്രമേഹവും കൊളസ്ട്രോളും വാര്‍ധക്യ സഹജമായ രോഗങ്ങളാലും കഷ്ടപ്പെടുന്ന ഫാറൂഖിനും ഭാര്യക്കും മനുഷ്യസ്നേഹികളുടെ സഹായത്തിന്‍െറ കരുത്താണ് ഇനിയുള്ള ആശ്രയം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 055 1537500 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.