ദുബൈ ക്രീക്കിലെ കെട്ടിട രൂപകല്‍പനക്ക് അംഗീകാരം
text_fieldsദുബൈ: ദുബൈ ക്രീക്കിന് സമീപം ഇമാര്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ ഡിസൈന് യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അംഗീകാരം നല്‍കി. ആറ് അന്താരാഷ്ട്ര കമ്പനികള്‍ സമര്‍പ്പിച്ച ഡിസൈനില്‍ നിന്നാണ് ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ ശൈഖ് മുഹമ്മദ് ഒരെണ്ണം തെരഞ്ഞെടുത്തത്. സ്പാനിഷ്- സ്വിസ് കമ്പനിയായ നിയോഫ്യൂചറിസ്റ്റികിലെ ആര്‍ക്കിടെക്റ്റ് സാന്‍റിയാഗോ കലാട്രാവ രൂപകല്‍പന ചെയ്തതാണ് കെട്ടിടം. ഇസ്ലാമിക വാസ്തുകലയും ആധുനികതയും സമ്മേളിപ്പിച്ച് രൂപകല്‍പന ചെയ്ത കെട്ടിടം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് കരുതുന്നതായി ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലി അല്‍ അബ്ബാര്‍ പറഞ്ഞു. മാസങ്ങള്‍ക്കം നിര്‍മാണ പ്രവര്‍ത്തനത്തിന് തുടക്കമാകും. ബുര്‍ജ് ഖലീഫ, ഈഫല്‍ ടവര്‍ എന്നിവ പോലെ മറ്റൊരു അദ്ഭുതമായി പുതിയ കെട്ടിടം മാറുമെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.