ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് ഇന്ന്
text_fieldsഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐ.എ.എസ്) ഭരണ സമിതി തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പോയവര്‍ഷങ്ങളേക്കാള്‍ വാശി നിറഞ്ഞ തെരഞ്ഞെടുപ്പാണ് ഇക്കുറി. കഴിഞ്ഞ വര്‍ഷം മുഖാമുഖം ഏറ്റുമുട്ടിയ സ്ഥാനാര്‍ഥികള്‍ ഒരേ മുന്നണിയില്‍ മത്സരിക്കുന്നതാണ് ഇത്തവണത്തെ പ്രത്യേകത. കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്‍റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കുന്ന പാനലും എന്‍.ആര്‍.ഐ ഫ്രണ്ട്സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. ഇടതു അനുകൂല സംഘടനയായ മാസ് ഷാര്‍ജയുടെ നോമിനി ബിജു സോമനാണ് അഡ്വ. വൈ.എ. റഹീമിന്‍െറ പാനലിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്‍െറ ഒൗദ്യോഗിക സംഘടനയായ ഇന്‍കാസ് എതിര്‍പ്പുമായി രംഗത്തത്തെിയെങ്കിലും കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരന്‍െറ പിന്തുണ തനിക്കുണ്ട് എന്നാണ് റഹീമിന്‍െറ വാദം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇദ്ദേഹത്തെ പിന്തുണക്കില്ളെന്നറിയിച്ചിരുന്നു. എന്നാല്‍ ഭരണ സമിതിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് റഹീം പക്ഷം വോട്ടര്‍മാരെ സമീപിക്കുന്നത്. താന്‍ പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചപ്പോഴാണ് അസോസിയേഷന്‍െറ കെട്ടിടവും, കമ്മ്യൂണിറ്റി ഹാളും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന്‍െറ പുതിയ ബ്ളോക്കുകളും ശ്മശാനങ്ങളും മറ്റും പണികഴിപ്പിച്ചതെന്ന് റഹീം പറയുന്നു. എന്നാല്‍ ഇത് ഒരു വ്യക്തിയുടെ മാത്രം നേട്ടമല്ല സംഘടനയുടെ കൂട്ടായ പ്രവര്‍ത്തന ഫലമാണ് എന്നാണ് മറുഭാഗം വാദിക്കുന്നത്.
ഷിബുരാജ് പക്ഷത്തെ സ്ഥാനാര്‍ഥികളിലേറെ പേരും പോയവര്‍ഷങ്ങളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിച്ചവരാണ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഷിബുരാജ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്, ഓഡിറ്റര്‍, സ്പോര്‍ട്സ് കണ്‍വീനര്‍ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി കെ. ബാലകൃഷ്ണന്‍ (ബാലന്‍) അസോസിയേഷന്‍ പ്രസിഡന്‍റ്, ജനറല്‍സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.
11.30 മുതല്‍ ഒരു മണിവരെ ഇടവേളയായിരിക്കും. രാത്രി 10 മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
2552 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. അജ്മാന്‍ അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബാണ് വരണാധികാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
