അറേബ്യന്‍മണ്ണില്‍ നെല്ലുവിളയിച്ച മലയാളിയെക്കുറിച്ചുള്ള വീഡിയോ തരംഗമാവുന്നു
text_fieldsദുബൈ: ഷാര്‍ജയില്‍ കേരളത്തിന്‍െറ കൈയ്യൊപ്പ് പതിഞ്ഞ കര്‍ഷിക സംസ്കൃതി പുന:സൃഷ്ടിച്ച സുധീഷ് ഗുരുവായൂരിന്‍െറ കൃഷിയിടത്തെക്കുറിച്ച് തയാറാക്കിയ ഹ്രസ്വ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ തരംഗമാകുന്നു.
യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഗോള്‍ഡ്എഫ്.എമ്മിലെ അവതാരകരായ വൈശാഖും സമീറയും കൃഷിയിടം സന്ദര്‍ശിച്ച് അവിടത്തെ കാര്യങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ ഇതിനകം 12 ലക്ഷം പേരാണ് കണ്ടത്. സുധീഷ് ഗുരുവായൂരിന്‍െറ വീടിനോട് ചേര്‍ന്ന് തയാറാക്കിയ കൃഷിയിടത്തില്‍ നാട്ടിലേതുപോലുള്ള നെല്‍പാടമാണ് ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇതിന് പുറമേ വാഴ, മുരിങ്ങ, പപ്പായ, ചീര, പാവയക്ക എന്നിവയും കൃഷിചെയ്യുന്നുണ്ട്.
കോഴി, തറാവ് വളര്‍ത്തലും ഉണ്ട്.സുധീഷിന്‍െറ കൃഷിയിടത്തിന്‍െറസമഗ്രമായ ചിത്രമാണ് 6.10 മിനിറ്റുള്ള വീഡിയോയിലുള്ളത്. ജൈവ കൃഷിയോടുളള മലയാളിയുടെ താല്പര്യമാകാം ഇത്രയധികം പേര്‍ ഇത് കാണാനിടയാക്കിയതെന്നാണ് വിലയിരുത്തല്‍.
38,000ത്തിലേറെ പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുമുണ്ട്. മുഹമ്മദ് സച്ചിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതുംഎഡിറ്റ് ചെയ്തതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
