അപകടത്തില്‍ മരിച്ച മലയാളിയുടെ ആശ്രിതര്‍ക്ക് 72 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: ജോലിക്കിടയിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലയാളി യുവാവിന്‍െറ ആശ്രിതര്‍ക്ക് നാലു ലക്ഷം ദിര്‍ഹം (ഏകദേശം 72 ലക്ഷം രൂപ) നഷ്ട പരിഹാരം നല്‍കാന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു
കൊല്ലം ജില്ലയില്‍ കൊട്ടാരക്കര ഓയ്യൂര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ നായരുടെ ആശ്രിതര്‍ക്കാണ് ഈ തുക ലഭിക്കുക. റാസല്‍ഖൈമയിലെ മലമുകളില്‍ നിര്‍മിച്ച ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കൂറ്റന്‍ പൈപ്പ് സ്ഥാപിച്ച് വരുന്നതിനിടയില്‍ ഉണ്ടായ അപകടത്തിലാണ് രാധാകൃഷ്ണന്‍ നായര്‍ മരിച്ചത്.
എസ്കവേറ്റര്‍ ഉപയോഗിച്ച് ഉയര്‍ത്തകയായിരുന്ന പൈപ്പ് ദേഹത്തിടിച്ചാണ് മരിച്ചത്.
രാധാകൃഷ്ണന്‍െറ രണ്ട് വര്‍ഷത്തെ വിസതീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴായിരുന്നു ദുരന്തം. തുടര്‍ന്ന് നാട്ടിലുള്ള ഭാര്യ രജനിയും ഏക മകളായ വൃന്ദാകൃഷ്ണനും മാതാപിതാക്കളും കൂടി നഷ്ടപരിഹാരം കേസ് ഫയല്‍ ചെയ്യാന്‍ ദുബൈ അല്‍ കബ്ബാന്‍ അസോസിയേറ്റ്സിലെ സീനിയര്‍ ലീഗല്‍ കണ്‍സട്ടന്‍റ് അഡ്വ. ഷംസുദ്ദീന്‍ മുഖേന നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തു. നാല് ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ജോലി ചെയ്ത കോണ്‍ട്രാക്ടിങ് കമ്പനിയെയും സൗദിയാ ഇന്‍ഷുറന്‍സിനെയും എതിര്‍കക്ഷികളാക്കി ഫയല്‍ ചെയ്ത കേസില്‍ ദുബൈ പ്രാഥമിക കോടതി മൂന്ന് ലക്ഷം ദിര്‍ഹമാണ് നഷ്ടപരിഹാരം വിധിച്ചത്.
ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ്, നാല് ലക്ഷം ദിര്‍ഹം നല്‍കാന്‍ അപ്പില്‍ കോടതിയില്‍ നിന്ന് വിധിയുണ്ടായതെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.