ഷാര്‍ജയില്‍ മരക്കമ്പനിയില്‍ തീപിടിത്തം
text_fieldsഷാര്‍ജ: വ്യവസായ മേഖല 12ല്‍ തീപിടിത്തം. തടിഉരുപ്പടികള്‍ സൂക്ഷിക്കുകയും നിര്‍മിക്കുകയും ചെയ്യുന്ന കമ്പനിയിലാണ് തീപിടിത്തം ഉണ്ടായത്. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച്ച രാവിലെ 10.40നായിരുന്നു അപകടം. സിവില്‍ഡിഫന്‍സ് എത്തിയാണ് തീ അണച്ചത്. അപകട കാരണം അറിവായിട്ടില്ല. ഫോറന്‍സിക് വിഭാഗം സംഭവ സ്ഥലത്തത്തെി തെളിവെടുപ്പ് നടത്തി.
നിരവധി മരകമ്പനികളാണ് ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയിലേക്ക് തീപടരാതിരിക്കാന്‍ സിവില്‍ഡിഫന്‍സ് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. ഇതാണ് വന്‍ ദുരന്തം വഴിമാറ്റിയത്. തീപിടിത്തത്തെ തുടര്‍ന്ന് പ്രദേശമാകെ പുകപടലങ്ങള്‍ നിറഞ്ഞു. മരം കത്തിയ ഗന്ധവും പരിസരമാകെ വ്യാപിച്ചു. സമീപ ഭാഗത്തുള്ള റോഡുകളിലൂടെയുള്ള ഗതാഗതം പൊലീസ് താത്ക്കാലികമായി നിറുത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് സമീപത്തുള്ള സ്ഥാപനങ്ങളില്‍ നിന്നും തൊഴിലാളികളെ ഒഴിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.