ദേഹത്ത് തുപ്പി പിടിച്ചുപറി നടത്തുന്ന രണ്ടു പേര്‍ പിടിയില്‍
text_fieldsഷാര്‍ജ: ബാങ്കില്‍ നിന്ന് പണമിടപാട് കഴിഞ്ഞിറങ്ങുന്നവരെ കൊള്ളയടിക്കുന്ന സംഘത്തെ ഷാര്‍ജ പൊലീസ് കൈയോടെ പിടികൂടി. രണ്ട് ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് ഇറങ്ങുന്നവര്‍ക്കുനേരെ തുപ്പുകയാണ് ഇവരുടെ രീതി. അബദ്ധത്തില്‍ സംഭവിച്ചതെന്ന മട്ടില്‍ ഇവരത്തെി ക്ഷമ ചോദിക്കുകയും വൃത്തിയാക്കുന്നതായി നടിക്കുകയും ചെയ്യും. ഇതിനിടയില്‍ ഇരയുടെ കൈയിലെ പണം തട്ടിപ്പറിച്ച് സംഘം കടന്നുകളയും. നിരവധി പേരാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് ഇരയായത്.
നിരവധി പരാതികളും പൊലീസ് കേന്ദ്രങ്ങളില്‍ ലഭിച്ചു. ഇതിനെ തുടര്‍ന്ന് പൊലീസ് പ്രതികള്‍ക്കായി വിരിച്ച വലയില്‍ ഇവര്‍ കുടുങ്ങുകയായിരുന്നു.
ചോദ്യം ചെയ്യലിലാണ് മോഷണ രീതിയെ കുറിച്ച് ഇവര്‍ വിശദികരിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പണമിടപാടുകള്‍ക്കായി ബാങ്കിലും എ.ടി.എമ്മിലും കയറുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം ആല്‍ അജല്‍ പറഞ്ഞു. ആരെങ്കിലും പിന്തുടരുകയോ വാഗ്ദാനങ്ങളുമായി സമീപ്പിക്കുകയോ ചെയ്താല്‍ വഴങ്ങരുത്.
വാഹനത്തിന്‍െറ ടയര്‍ പഞ്ചറായെന്നും ഓയില്‍ ലീക്കുണ്ടെന്നും പറഞ്ഞ് പറ്റിക്കുന്ന സംഘങ്ങളും മോഷ്ടാക്കളുടെ കൂട്ടത്തിലുണ്ട്. ഇത്തരം സംഘത്തില്‍പ്പെട്ട നിരവധി പേരെ ഷാര്‍ജ പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.