Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതി​രു​വ​ന​ന്ത​പു​രം...

തി​രു​വ​ന​ന്ത​പു​രം ഒ.​​െഎ.​സി.​സി ക​ൺ​വെ​ൻ​ഷ​നും ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​വും

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം ഒ.​​െഎ.​സി.​സി ക​ൺ​വെ​ൻ​ഷ​നും ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ​വും
cancel
camera_alt

ഒ.​ഐ.​സി.​സി ജി​ദ്ദ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ, ഇ​ന്ദി​ര ഗാ​ന്ധി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ ശ​ശി ത​രൂ​ർ എം.​പി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ എ​ന്നി​വ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ദ്ദ ഒ.​ഐ.​സി.​സി വെ​സ്​​റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. ശ​ശി ത​രൂ​ർ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ 40 വ​ർ​ഷ​മാ​യി സി.​പി.​എം ഭ​ര​ണ​മാ​യി​ട്ട് ജ​ന​ങ്ങ​ൾ​ക്ക​വേ​ണ്ടി കാ​ര്യ​മാ​യി ഒ​ന്നും ചെ​യ്തി​ല്ലെ​ന്നും വി​ക​സ​ന​ത്തി​െൻറ കാ​ര്യ​ത്തി​ൽ പി​ന്നാ​ക്ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ ഏ​ക​ദേ​ശം 40 ശ​ത​മാ​നം മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത ചു​റ്റു​പാ​ടു​ക​ളെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന ഇ​ത്ത​ര​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നെ ഗൗ​ര​വ​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​സ്ഹാ​ബ് വ​ർ​ക്ക​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​വി​ഡ് കാ​ല​ത്ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​വ​രെ അ​നു​മോ​ദി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ പ​രി​പാ​ടി ഡി.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. വീ​ണ എ​സ്. നാ​യ​ർ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചു സം​സാ​രി​ച്ചു. നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്ക്, കെ.​ടി.​എ. മു​നീ​ർ, അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ, സ​ക്കീ​ർ ഹു​സൈ​ൻ, നൗ​ഷാ​ദ് അ​ടൂ​ർ, മ​മ്മ​ദ് പൊ​ന്നാ​നി, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, അ​ലി തേ​ക്കു​തോ​ട്, മു​ജീ​ബ് മൂ​ത്തേ​ടം, അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, അ​ൻ​വ​ർ ക​ല്ല​മ്പ​ലം, മൗ​ഷ്മി ഷ​രീ​ഫ്, വി​വേ​ക് വ​ലി​യ​വി​ള, അ​ബൂ​ബ​ക്ക​ർ മ​ണ​ക്കാ​ട്, ന​വാ​സ് ബീ​മാ​പ​ള​ളി, സി​റാ​ജ് വ​ട​ശ്ശേ​രി​ക്കോ​ണം, സ​ജീ​ർ പൂ​ന്തു​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:
Next Story