Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightപെൺചിറകുകൾ​ വിരിച്ച്​...

പെൺചിറകുകൾ​ വിരിച്ച്​ സൗദി വിമാനം പറന്നുയർന്നത്​ ചരിത്രത്തിലേക്ക്​

text_fields
bookmark_border
പെൺചിറകുകൾ​ വിരിച്ച്​ സൗദി വിമാനം പറന്നുയർന്നത്​ ചരിത്രത്തിലേക്ക്​
cancel
camera_alt

റി​യാ​ദി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്ക്​ പ​റ​ന്ന ഫ്ലൈ ​അദീ​ൽ വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് ഉ​ൾ​പ്പ​ടെ​യു​ള്ള ജീ​വ​ന​ക്കാ​ർ

Listen to this Article

റി​യാ​ദ്: പെ​ൺ​ചി​റ​കു​ക​ൾ വി​രി​ച്ച്​ സൗ​ദി​യി​ലൊ​രു വി​മാ​നം പ​റ​ന്നു​യ​ർ​ന്ന​ത്​ ച​രി​ത്ര​ത്തി​ലേ​ക്ക്. ഫ്ലൈ ​അദീൽ എ​ന്ന വി​മാ​ന ക​മ്പ​നി​യു​ടെ വി​മാ​നം ഞാ​യ​റാ​ഴ്ച റി​യാ​ദി​ൽ​നി​ന്ന് പ​റ​ന്നു​യ​രു​മ്പോ​ൾ പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും മ​റ്റ്​ സ​ഹ​​ജീ​വ​ന​ക്കാ​രു​മെ​ല്ലാം വ​നി​ത​ക​ൾ മാ​ത്ര​മാ​യി​രു​ന്നു. ഏ​ഴു പേ​ര​ട​ങ്ങു​ന്ന വി​മാ​ന ജീ​വ​ന​ക്കാ​രി​ൽ ആ​ൺ​ത​രി​യാ​യി ഒ​രാ​ളു​മി​ല്ലാ​യി​രു​ന്നു. ആ​ൺ​ക​രു​ത്തി​ന്‍റെ ക​രു​ത​ലോ കാ​വ​ലോ വേ​ണ്ടാ​തെ നി​ർ​ഭ​യം പെ​ൺ​കൂ​ട്ടം വി​മാ​നം പ​റ​ത്തി ല​ക്ഷ്യ​സ്ഥാ​ന​മാ​യ ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ അ​ത്​ പു​തി​യൊ​രു ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ലാ​ൻ​ഡി​ങ്ങാ​യി. സൗ​ദി​യു​ടെ വ്യോ​മ​യാ​ന ച​രി​ത്ര​ത്തി​ൽ പു​തി​യ റെ​ക്കോ​ഡി​ട്ട്​ ഫ്ലൈ ​അദീ​ൽ എ-320 ​വി​മാ​നം ടേ​ക്ക്​ ഓ​ഫും ലാ​ൻ​ഡി​ങ്ങും ന​ട​ത്തു​മ്പോ​ൾ ബാ​ക്കി​യാ​യ കൗ​തു​ക​ങ്ങ​ളും ഏ​റെ.

സ​ഹ പൈ​ല​റ്റി​ന്‍റെ സീ​റ്റി​ലി​രു​ന്ന​ത്​ വെ​റു​മൊ​രു 21 വ​യ​സ്സു​കാ​രി​യാ​യി​രു​ന്നു. യാ​ര ജാ​ൻ എ​ന്നാ​ണ്​ ആ ​സ​ഹ പൈ​ല​റ്റി​ന്‍റെ പേ​ര്. ഏ​റെ മോ​ഹി​ച്ച പൈ​ല​റ്റ്​ റോ​ളി​ലി​രു​ന്ന്​ ആ​കാ​ശ​പേ​ട​ക​ത്തെ നി​യ​ന്ത്രി​ക്കാ​ൻ നി​യു​ക്ത​യാ​യ​പ്പോ​ൾ അ​തി​ങ്ങ​നെ​യൊ​രു ച​രി​ത്ര​ദൗ​ത്യം ത​ന്നെ​യാ​യി മാ​റി​യ​തി​ൽ അ​വ​ൾ പ്ര​ക​ടി​പ്പി​ച്ച ആ​ഹ്ലാ​ദ​വും കു​തൂ​ഹ​ല​വു​മൊ​​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഇ​ടം​ത​ന്നെ പി​ടി​ച്ചു. പു​രു​ഷ​ന്മാ​ർ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യി​രു​ന്ന വ്യോ​മ​യാ​ന മേ​ഖ​ല ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ധൈ​ര്യം ക​ട​ന്നു​വ​രാ​ൻ ക​ഴി​യു​മെ​ന്ന് സൗ​ദി വ​നി​ത​ക​ൾ തെ​ളി​യി​ക്കു​ന്ന​തു​കൂ​ടി​യാ​ണ് ഈ ​സം​ഭ​വം.

ച​രി​ത്ര​പ​ര​മാ​യ ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​തി​യാ​യ ആ​ഹ്ലാ​ദ​വും അ​ഭി​മാ​ന​വു​മു​ണ്ടെ​ന്ന് യാ​ര ജാ​ൻ പ്ര​തി​ക​രി​ച്ചു. ഒ​രു സൗ​ദി യു​വ​തി എ​ന്ന നി​ല​യി​ൽ അ​ഭി​മാ​ന​ക​ര​മാ​യ ചു​വ​ടു​വെ​പ്പി​ലൂ​ടെ എ​ന്‍റെ രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് എ​ന്ന​തി​ൽ അ​ന​ൽ​പ​മാ​യ സ​ന്തോ​ഷ​മാ​ണു​ള്ള​തെ​ന്നും അ​വ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​സി​ലെ ഫ്ലോ​റി​ഡ​യി​ലു​ള്ള ഫ്ലൈ​റ്റ് സ്കൂ​ളി​ൽ​നി​ന്ന് 2019ൽ ​ബി​രു​ദം നേ​ടി​യ ജാ​ൻ ഒ​രു വ​ർ​ഷം മു​മ്പാ​ണ് സൗ​ദി​യി​ലെ ഈ ​സ്വ​കാ​ര്യ വി​മാ​ന​ക​മ്പ​നി​യി​ൽ ചേ​ർ​ന്ന​ത്.

മി​ക​ച്ച നേ​ട്ട​ങ്ങ​ളു​ടെ ച​ക്ര​വാ​ള​ങ്ങ​ൾ തൊ​ടാ​ൻ രാ​ജ്യ​വും ഭ​ര​ണാ​ധി​കാ​രി​ക​ളും ന​ൽ​കു​ന്ന പി​ന്തു​ണ അ​വി​സ്മ​ര​ണീ​യ​മാ​ണെ​ന്ന് ജാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. സൗ​ദി​യി​ൽ ക​മേ​ഴ്‌​സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സോ​ടെ വി​മാ​നം പ​റ​ത്തി​യ ആ​ദ്യ വ​നി​ത പൈ​ല​റ്റ് കാ​പ്​​റ്റ​ൻ ഹ​നാ​ദി സ​ക്ക​റി​യ അ​ൽ​ഹി​ന്ദി​യാ​ണ്. അ​ത്​ ഒ​ന്ന​ര പ​തി​റ്റാ​ണ്ട്​ മു​മ്പാ​യി​രു​ന്നു.​ ഹ​നാ​ദി​യു​ടെ പി​ന്മു​റ​ക്കാ​രാ​യി ഇ​പ്പോ​ൾ സൗ​ദി​യി​ൽ നി​ര​വ​ധി വ​നി​ത പൈ​ല​റ്റു​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi flights
News Summary - The flight of the Saudi plane with its wings outstretched made history
Next Story