Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളി സാന്നിധ്യമായി...

മലയാളി സാന്നിധ്യമായി ടീം 777 സൈക്കിൾ ക്ലബ്​

text_fields
bookmark_border
മലയാളി സാന്നിധ്യമായി ടീം 777 സൈക്കിൾ ക്ലബ്​
cancel
camera_alt

സൗദി സ്പോർട്സ് അതോറിറ്റിയും സൗദി ൈസക്കിളിങ്​ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച ദേശീയ ദിന സൈക്കിൾ പരേഡിൽ ടീം 777 സെക്കിൾ ഗ്രൂപ് ഭാഗമായപ്പോൾ  -ഫോട്ടോ: അബൂഫൈസീൻ

സാജിദ് ആറാട്ടുപുഴ

ദമ്മാം: സൗദി സ്പോർട്സ് അതോറിറ്റിയും സൗദി ൈസക്കിളിങ്​ ഫെഡറേഷനും സംയുക്തമായി സംഘടിപ്പിച്ച 91ാമത് ദേശീയദിന സൈക്കിൾ പരേഡിൽ ഇന്ത്യൻ സാന്നിധ്യമായി ദമ്മാമിൽ നിന്നുള്ള മലയാളി ഗ്രൂപ്പായ ടീം 777. അസീസിയ ഹാഫ്മൂണിൽ ദേശീയദിനത്തിൽ ൈവകീട്ട് നാലിന്​ സംഘടിപ്പിച്ച സൈക്കിൾ പരേഡിൽ പ​െങ്കടുക്കാനാണ് ഇവർക്ക് അവസരം ലഭിച്ചത്.

സ്വദേശി വനിതകളും പുരുഷന്മാരും പ​െങ്കടുത്ത പരേഡിൽ ഇന്ത്യക്കാരായി ഇവർക്കു മാത്രമാണ് അവസരം ലഭ്യമായത്. ആരോഗ്യസുന്ദരമായ ജീവിതത്തിന് ൈസക്കിൾ സവാരി എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സൗദി സൈക്കിളിങ്​ ഫെഡറേഷനാണ് പരേഡ് സംഘടിപ്പിച്ചത്. 91 എന്ന ആകൃതിയിൽ നിരന്നുനിന്നാണ് ഇവർ 13 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയത്. ഇത് ഡ്രോൺ കാമറ ഉപയോഗിച്ച് ഷൂട്ട്ചെയ്ത് വിഡിയോ പുറത്തുവിടുകയായിരുന്നു. ദമ്മാമിൽ ടീം 777 സൈക്കിൾ ക്ലബ് എന്ന സംഘടന രൂപവത്​കരിച്ച ഷരീഫ് ഖാലിദും സക്കീർ ചങ്ങനാശ്ശേരിയുമാണ് ദേശീയദിന പരേഡിൽ സ്വദേശികൾക്കൊപ്പം ഇന്ത്യക്കാരെ നയിച്ചത്. ഇവരുടെ സേവനങ്ങളെ വിലമതിച്ചുകൊണ്ടാണ് സൗദി സൈക്കിളിങ്​ ഫെഡറേഷ​െൻറ സാരഥി മിഷാരി അൽ അയാദി, ടീം 777 ന് പരേഡിൽ പങ്കെടുക്കാൻ അവസരം നൽകിയത്. സൗദി സ്പോർട്സ് അതോറിറ്റിയുടെ കീഴിൽ വ്യത്യസ്​തമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്ന ആശയത്തിൽനിന്നാണ് സൈക്കിൾ പരേഡ് രൂപപ്പെട്ടത്. പരേഡിനു മുമ്പായി സ്വദേശി വനിതകൾക്കും പുരുഷന്മാർക്കും വെവ്വേറെ ൈസക്കിളോട്ട മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിൽ വിജയിച്ചവർക്ക് ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.

ടീം 777‍െൻറ സാന്നിധ്യം ഇന്ത്യക്കാരുടെ അഭിമാനനേട്ടം കൂടിയാ​െണന്ന് ഷരീഫും സക്കീറും പറഞ്ഞു. 'ഇത് നമ്മുടെ വീടാണ്' എന്ന സൗദി ദേശീയ ദിനാഘോഷത്തിെൻറ മുദ്രാവാക്യം എല്ലാവരെയും ചേർത്തുപിടിക്കുന്നതാ​െണന്ന് മിഷാരി അൽ അയാദി പറഞ്ഞു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൈക്കി​ളിങ്​ ഇഷ്​ടപ്പെടുന്നവർ ഇതിൽ എത്തിയിരുന്നു. ആരോഗ്യവും വിനോദവും സമന്വയിപ്പിക്കാൻ കഴിയുന്നു എന്നതാണ് സെക്കിളിങ്ങിെൻറ പ്രത്യേകതയെന്ന് ഇതിൽ പങ്കെടുത്ത സ്വദേശി വനിതകൾ വിശദീകരിച്ചു. സൗദിയോടുള്ള ദേശബോധത്തി​െൻറയും സമർപ്പണത്തി​െൻറയും ഐക്യദാർഢ്യത്തി​െൻറയും പ്രതീകമായാണ് തങ്ങൾ ഇത്തരം വ്യത്യസ്​ത പരിപാടി സംഘടിപ്പിച്ചതെന്നും അയാദി വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cycle Club
News Summary - Team 777 Cycle Club with Malayalee presence
Next Story