മുസ്‌ലിം സംഘടനകള്‍ പൊതുവിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം –സുന്നി യുവനേതാക്കൾ

  • ജി.​ജി.​ഐ ഓ​ൺ​ലൈ​ൻ റ​മ​ദാ​ൻ ടോ​ക് സീ​രീ​സ് സ​മാ​പ​ന​ത്തി​ൽ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും എം.​എ.​എ​ച്ച്. അ​സ്ഹ​രി​യും

06:03 AM
22/05/2020
ജി.​ജി.​ഐ സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ റ​മ​ദാ​ൻ ടോ​ക് സീ​രീ​സ് സ​മാ​പ​ന സെ​ഷ​നി​ല്‍ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും ഡോ. ​എം.​എ.​എ​ച്ച്. അ​സ്ഹ​രി​യും സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: മു​സ്‌​ലിം സം​ഘ​ട​ന​ക​ള്‍ പൊ​തു​വി​ഷ​യ​ങ്ങ​ളി​ല്‍ സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്ന് സു​ന്നി യു​വ​നേ​താ​ക്ക​ളാ​യ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളും മ​ര്‍ക​സ് നോ​ള​ജ് സി​റ്റി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ.​എ​ച്ച്. അ​സ്ഹ​രി​യും ആ​ഹ്വാ​നം ചെ​യ്തു. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്​​ലി​യാ​രും പൊ​തു​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ചു​നി​ന്ന് സ​മു​ദാ​യ​ത്തെ ന​യി​ക്കു​ന്ന​തി​​െൻറ ഉ​ദാ​ഹ​ര​ണ​മാ​ണ് പൗ​ര​ത്വ വി​ഷ​യ​ത്തി​ലെ കൂ​ട്ടാ​യ നീ​ക്ക​ങ്ങ​ളെ​ന്ന് ഇ​രു​വ​രും സൂ​ചി​പ്പി​ച്ചു. ജി​ദ്ദ ആ​സ്ഥാ​ന​മാ​യ ഗു​ഡ്​​വി​ല്‍ ഗ്ലോ​ബ​ല്‍ ഇ​നി​ഷ്യേ​റ്റി​വ് (ജി.​ജി.​ഐ) സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ റ​മ​ദാ​ൻ ടോ​ക് സീ​രീ​സ് സ​മാ​പ​ന സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ‘ബ​ഹു​സ്വ​ര​ത​യി​ല്‍ വി​രി​യേ​ണ്ട സാം​സ്‌​കാ​രി​ക വ​സ​ന്തം’ വി​ഷ​യ​ത്തി​ല്‍ എം.​എ.​എ​ച്ച്. അ​സ്ഹ​രി റ​മ​ദാ​ന്‍ പ്ര​ഭാ​ഷ​ണ​വും ‘വ​ഴി​വി​ള​ക്കാ​വേ​ണ്ട​ത് വ്ര​ത​ചൈ​ത​ന്യം’ വി​ഷ​യ​ത്തി​ല്‍ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​പ​സം​ഹാ​ര പ്ര​സം​ഗ​വും ന​ട​ത്തി. സ​മു​ദാ​യ​ത്തി​ലെ ഭി​ന്ന​ത മാ​റ​ണ​മെ​ന്നും ‘ഞ​ങ്ങ​ൾ’ എ​ന്ന​തി​നു പ​ക​രം ‘ന​മ്മ​ൾ’ എ​ന്ന ചി​ന്താ​ഗ​തി​യു​ണ്ടാ​വ​ണ​മെ​ന്നും ത​ങ്ങ​ള്‍ നി​ര്‍ദേ​ശി​ച്ചു. പൗ​ര​ത്വ പ്ര​ക്ഷോ​ഭ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ വി​ദ്യാ​ര്‍ഥി നേ​താ​ക്ക​ള്‍ക്കെ​തി​രെ യു.​എ.​പി.​എ ചു​മ​ത്തി​യ വി​ഷ​യ​ത്തി​ല്‍ എ​ല്ലാ​വി​ഭാ​ഗം നേ​താ​ക്ക​ളു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. 

മു​സ്​​ലിം സൗ​ഹൃ​ദ​വേ​ദി​ക​ള്‍ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. സം​യു​ക്ത പ്ര​സ്താ​വ​ന​ക​ളി​റ​ക്കു​ക​യും സം​യു​ക്ത നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പൊ​തു​വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​ക്കി​ടെ ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​റു​ണ്ടെ​ന്ന് അ​സ്ഹ​രി​യും വ്യ​ക്ത​മാ​ക്കി. നി​ര്‍മി​ത​ബു​ദ്ധി​യി​ലൂ​ടെ യാ​ന്ത്രി​ക​വ​ത്ക​രി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​മ​ന​സ്സി​ലേ​ക്ക് മാ​ന​വി​ക​ത​യു​ടെ​യും മ​നു​ഷ്യ​പ്പ​റ്റി‍​െൻറ​യും മൂ​ല്യ​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രാ​നും സ്‌​നേ​ഹ​സ​മ്പ​ന്ന​മാ​യ സ​ഹ​ജ​ഭാ​വ​ത്തി​ലേ​ക്ക് മാ​റാ​നും ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ റ​മ​ദാ​ന്‍ പ്രാ​പ്ത​മാ​ക്കി. കോ​വി​ഡ് കാ​ലം എ​ല്ലാം നേ​ടി​യ​വ​നെ​ന്ന് അ​ഹ​ങ്ക​രി​ച്ചി​രു​ന്ന മ​നു​ഷ്യ​​െൻറ നി​സ്സ​ഹാ​യ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ദൈ​വി​ക​ശ​ക്തി​യു​ടെ സാ​ന്നി​ധ്യ​ത്തെ​ക്കു​റി​ച്ച തി​രി​ച്ച​റി​വു​ണ്ടാ​ക്കു​ക​യും ചെ​യ്ത​താ​യും മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു. സൗ​ദി​യി​ൽ​നി​ന്നും മ​റ്റു വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി ഓ​ൺ​ലൈ​ൻ സൂം ​സെ​ഷ​നി​ല്‍ സം​ബ​ന്ധി​ച്ച​വ​ര്‍ മു​ന​വ്വ​റ​ലി ത​ങ്ങ​ളു​മാ​യും ഡോ. ​അ​സ്ഹ​രി​യു​മാ​യും ന​ട​ത്തി​യ ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. 

ജി.​ജി.​ഐ ഫേ​സ്ബു​ക്ക്​ പേ​ജി​ലൂ​ടെ പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ പ്ര​ക്ഷേ​പ​ണ​വും ഉ​ണ്ടാ​യി​രു​ന്നു. ജി.​ജി.​ഐ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഇ​സ്മ​യി​ല്‍ മ​രി​തേ​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​സ​ന്‍ ചെ​റൂ​പ്പ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഹ​സ​ന്‍ സി​ദ്ദീ​ഖ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ജി.​ജി.​ഐ ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ആ​ലു​ങ്ങ​ല്‍ മു​ഹ​മ്മ​ദ്, വി.​പി. മു​ഹ​മ്മ​ദ​ലി, മു​ല്ല​വീ​ട്ടി​ല്‍ സ​ലീം തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. സ​ഹ​ല്‍ കാ​ള​മ്പ്രാ​ട്ടി​ല്‍ ഖി​റാ​അ​ത്ത് ന​ട​ത്തി. ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, സാ​ദി​ഖ​ലി തു​വ്വൂ​ര്‍, ജ​ലീ​ല്‍ ക​ണ്ണ​മം​ഗ​ലം, ഗ​ഫൂ​ര്‍ കൊ​ണ്ടോ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ പാ​ന​ല്‍ സം​ഗ​മം നി​യ​ന്ത്രി​ച്ചു.

Loading...
COMMENTS