Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാ​മൂ​ഹി​ക...

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ആ​നി സാ​മു​വ​ൽ മ​ട​ങ്ങു​ന്നു

text_fields
bookmark_border
സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ആ​നി സാ​മു​വ​ൽ മ​ട​ങ്ങു​ന്നു
cancel

റി​യാ​ദ്: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ആ​നി സാ​മു​വ​ൽ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി റി​യാ​ദി​ൽ ആ​തു​ര​സേ​വ​ന രം​ഗ​ത്തും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​യ ഇൗ ​മാ​വേ​ലി​ക്ക​ര ക​രി​പ്പു​ഴ സ്വ​ദേ​ശി​നി 1987ലാ​ണ്​ സൗ​ദി​യി​ലെ​ത്തി​യ​ത്. 1998 വ​രെ റി​യാ​ദ്​ ശു​മൈ​സി കി​ങ്​ സ​ഉൗ​ദ്​ മെ​ഡി​ക്ക​ൽ സി​റ്റി ആ​ശു​പ​ത്രി​യി​ൽ സ്​​റ്റാ​ഫ്​ ന​ഴ്സാ​യി​രു​ന്നു. അ​തി​നു​ശേ​ഷം ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി അ​മീ​ർ സു​ൽ​ത്താ​ൻ ഹാ​ർ​ട്ട്​ ​െസ​ൻ​റ​റി​ലാ​ണ്​ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന​ത്.

കോ​വി​ഡ്​ കാ​ല​ത്ത്​ ലോ​ക്​ ഡൗ​ണി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. കു​ടും​ബ​സ​മേ​ത​മാ​ണ് പ്ര​വാ​സം ന​യി​ച്ച​ത്. ഭ​ർ​ത്താ​വ്​ കൊ​ച്ചു​കു​ഞ്ഞ്​ സാ​മു​വ​ലും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​ണ്. ബ്രി​ട്ടീ​ഷ് എം​ബ​സി​യു​ടെ കീ​ഴി​ലു​ള്ള ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​പി​ൻ സാ​മു​വ​ൽ, വി​ക്കി സാ​മു​വ​ൽ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ. റി​യാ​ദ്​ മി​ലി​ട്ട​റി ആ​ശു​പ​ത്രി​യി​ൽ ജോ​ലി ചെ​യ്യു​ന്ന ജി​ൻ​സി വി​പി​നാ​ണ്​ മ​രു​മ​ക​ൾ. കോ​വി​ഡ്​ കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ റി​യാ​ദി​ലെ ഒ​ട്ട​ന​വ​ധി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ ആ​നി സാ​മു​വ​ലി​നെ അ​നു​മോ​ദി​ച്ചി​രു​ന്നു. ആ​നി സാ​മു​വ​ലി​ന്​ ഒ.​ഐ.​സി.​സി ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി, വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ, റി​യാ​ദ്​ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Show Full Article
TAGS:
Next Story