Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് മെ​ട്രോ...

റി​യാ​ദ് മെ​ട്രോ ട്രാ​വ​ൽ കാ​ർ​ഡി​നു​ പേ​രാ​യി, ‘ദ​ർ​ബ്’

text_fields
bookmark_border
റി​യാ​ദ് മെ​ട്രോ ട്രാ​വ​ൽ കാ​ർ​ഡി​നു​ പേ​രാ​യി, ‘ദ​ർ​ബ്’
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​ന​ഗ​ര​ത്തി​​​െൻറ മു​ഖ​ച്ഛാ​യ മാ​റ്റാ​െ​നാ​രു​ങ്ങു​ന്ന റി​​യാ​​ദ് മെ​​ട്രോ റെ​​യി​​ലി​​ൽ യാ​​ത്ര ചെ​​യ്യാ​​നു​​ള്ള കാ​​ർ​​ഡി​​ന് പേ​രാ​യി. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ച്ച്​ അ​ന്തി​മ റൗ​ണ്ടി​ൽ ക​ടു​ത്ത മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ വോ​െ​ട്ട​ടു​പ്പി​ലൂ​ടെ​യാ​ണ്​ ‘ദ​ർ​ബ്​’ എ​ന്ന പേ​ര്​ നി​ശ്ച​യി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ്ര​വ​ഹി​ച്ച പേ​രു​ക​ളി​ൽ​നി​ന്ന്​ അ​ന്തി​മ റൗ​ണ്ടി​ലേ​ക്ക്​ നാ​ലു പേ​രു​ക​ളാ​ണ്​ എ​ത്തി​യ​ത്.

ന​​ജ്‌​​ദ്‌, ദ​​ർ​​ബ്, ബ​​ർ​​ഖ്, തു​​വൈ​​ഖ് എ​ന്നീ പേ​രു​ക​ൾ ത​മ്മി​ലാ​ണ്​ അ​ന്തി​മ ഘ​ട്ട​ത്തി​ൽ മ​ത്സ​രി​ച്ച​ത്. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 1,60,000 പേ​ർ ‘ദ​ർ​ബി’​ന്​ അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്‌​ത​താ​യി റി​യാ​ദ്​ മെ​ട്രോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ദ​ർ​ബ്​ എ​ന്നാ​ൽ അ​റ​ബി ഭാ​ഷ​യി​ൽ ‘വ​ഴി’ എ​ന്നാ​ണ്​ അ​ർ​ഥം. മ​റ്റ്​ മൂ​ന്നു പേ​രു​ക​ളി​ൽ ‘ന​​ജ്‌​​ദ്’ റി​യാ​ദ്​ ന​ഗ​ര​ത്തി​​​െൻറ പ​ഴ​യ പേ​രാ​ണ്. ‘ബ​ർ​ഖ്​’ എ​ന്നാ​ൽ മി​ന്ന​ൽ എ​ന്നാ​ണ്​ അ​ർ​ഥം. 

മെ​ട്രോ റെ​യി​ലി​‍​​െൻറ വേ​ഗ​ത്തെ അ​ത്​ സൂ​ചി​പ്പി​ക്കു​ന്നു. റി​യാ​ദ്​ ന​ഗ​ര​ത്തെ വ​ല​യം​ചെ​യ്​​തി​രി​ക്കു​ന്ന മ​ല​നി​ര​യു​ടെ പേ​രാ​ണ്​ ‘തു​​വൈ​​ഖ്’. ആ ​പ​ർ​വ​ത​നി​ര​യു​ടെ​യും അ​തി​​​െൻറ താ​ഴ്​​വ​ര ഭാ​ഗ​ങ്ങ​ളും തു​വൈ​ഖ്​ പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ന്തി​മ​ഘ​ട്ട​ത്തി​ൽ എ​ത്തി​യ നാ​ലു പേ​രു​ക​ളും  റി​യാ​ദി​നോ​ടും മെ​​ട്രോ​യോ​ടും ഏ​റ്റ​വും ഇ​ണ​ക്ക​മു​ള്ള​വ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ്​ മ​ത്സ​രം ക​ടു​ത്ത​തും വോ​െ​ട്ട​ടു​പ്പ്​ വേ​ണ്ടി​വ​ന്ന​തും. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​ത്രി വ​രെ​യാ​ണ് ഓ​ൺ​ലൈ​ൻ വോ​ട്ടി​ങ് ന​ട​ന്ന​ത്. ട്രാ​വ​ൽ കാ​ർ​ഡ്​ ഇ​​ല​​ക്ട്രോ​​ണി​​ക് ചി​​പ്പ് ഘ​​ടി​​പ്പി​​ച്ച​തും പ്ലാ​​സ്​​​റ്റി​​ക്കി​ൽ നി​ർ​മി​ച്ച​തു​മാ​യി​രി​ക്കും. 

നി​​ർ​​ദി​​ഷ്​​​ട കി​​ങ് അ​​ബ്​​​ദു​​ൽ അ​​സീ​​സ് പൊ​​തു​​ഗ​​താ​​ഗ​​ത ശൃം​​ഖ​​ല​​യി​​ലെ ട്രെ​​യി​​നി​​ലും ബ​​സി​​ലും ഒ​​രേ കാ​​ർ​​ഡ് ത​​ന്നെ ഉ​​പ​​യോ​​ഗി​​ച്ച് യാ​​ത്ര ചെ​​യ്യാ​​നാ​​വും. ഇൗ ​​ഇ​​ല​​ക്ട്രോ​​ണി​​ക് വാ​​ല​​റ്റ് ദൈ​​നം​​ദി​​ന​​മോ ആ​​ഴ്ച, മാ​​സം, വാ​​ർ​​ഷി​​കം എ​​ന്ന ക​​ണ​​ക്കി​​ലോ റീ​​ചാ​​ർ​​ജ് ചെ​​യ്ത് ഉ​​പ​​യോ​​ഗി​​ക്കാം. പേ​രി​ട​ൽ മ​ത്സ​രം പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പേ​ര്​ നി​ർ​ദേ​ശി​ക്കു​ന്ന​യാ​ൾ​ക്ക്​ 10,000 റി​യാ​ൽ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന്​ റി​യാ​ദ്​ മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:124851
News Summary - SAUDI_RIYAD_SAUDI NEWS
Next Story