Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ശ്വ​ാസം;...

ആ​ശ്വ​ാസം; രോഗമുക്ത​ർ  ഒ​ന്ന​ര​ ല​ക്ഷ​ത്തി​േ​ല​ക്ക്​

text_fields
bookmark_border
ആ​ശ്വ​ാസം; രോഗമുക്ത​ർ  ഒ​ന്ന​ര​ ല​ക്ഷ​ത്തി​േ​ല​ക്ക്​
cancel
camera_alt??????????????????? ??????????????????? ?????????? ???????? ?????????????? ???????????????????? ??????????? ???????????????????????????????????

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​​ക്ക്​ ആ​ശ്വാ​സം​പ​ക​ർ​ന്ന്​ കോ​വി​ഡ്​​മു​ക്ത​രാ​യ ആ​ളു​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​ക്ക്. തി​ങ്ക​ളാ​ഴ്​​ച 4398 പേ​ർ​കൂ​ടി സു​ഖം​പ്രാ​പി​ച്ച​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 149634 ആ​യി. എ​ന്നാ​ൽ, 4207 പേ​ർ​ക്ക്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ്​​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 213716 ആ​യി. രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 62114 ആ​യി കു​റ​ഞ്ഞു. ഇ​തി​ൽ 2254 പേ​ർ ഗു​രു​ത​ര​സ്​​ഥ​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 52 പേ​രാ​ണ്​ തി​ങ്ക​ളാ​ഴ്​​ച മ​രി​ച്ച​ത്.

ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1968 ആ​യി ഉ​യ​ർ​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 60,064 കോ​വി​ഡ്​ ടെ​സ്​​റ്റു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ന്നു. ഇ​തു​വ​രെ  1,934,391 പി.​സി.​ആ​ർ ടെ​സ്​​റ്റു​ക​ളാ​ണ്​ ന​ട​ന്ന​ത്. ​തി​ങ്ക​ളാ​ഴ്​​ച റി​യാ​ദ്​ 22, ജി​ദ്ദ 10, മ​ക്ക 7, മ​ദീ​ന 4, ദ​മ്മാം 2, ഹു​ഫൂ​ഫ്​ 2, ബു​റൈ​ദ 1, ത​ബൂ​ക്ക്​ 4 എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​ത്. ജി​ദ്ദ​യി​ൽ മ​ര​ണ സം​ഖ്യ 538 ഉം ​റി​യാ​ദി​ൽ 475 ഉം ​മ​ക്ക​യി​ൽ 435 ഉം ​ആ​ണ്​ മ​ര​ണ​സം​ഖ്യ. രാ​ജ്യ​ത്തെ ചെ​റു​തും വ​ലു​തു​മാ​യ 199 പ​ട്ട​ണ​ങ്ങ​ളാ​ണ്​​ രോ​ഗ​ത്തി​‍​​െൻറ പി​ടി​യി​ലാ​യ​ത്. 

‘കോ​ഴി​ക്കോ​ട​ൻ​സ്​’ ചാ​ർ​േ​ട്ട​ഡ്​ വി​മാ​ന​ത്തി​ൽ 265 പേ​ർ നാ​ട​ണ​ഞ്ഞു
റി​യാ​ദ്: കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ ‘കോ​ഴി​ക്കോ​ട​ൻ​സ് അ​റ്റ്​ റി​യാ​ദ്’ ഇ​റാം ഗ്രൂ​പ്പി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ ചാ​ർ​ട്ട്​ ചെ​യ്​​ത സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ആ​റു​ കു​ഞ്ഞു​ങ്ങ​ള​ട​ക്കം 265 യാ​ത്ര​ക്കാ​ർ കോ​ഴി​ക്കോ​ട്ട്​ എ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച അ​ഞ്ചി​നാ​ണ് വി​മാ​നം റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ പ​റ​ന്നു​യ​ർ​ന്ന​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളോ​ടെ​യും യാ​ത്ര​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യു​മാ​ണ് വി​മാ​ന സ​ർ​വി​സ് ന​ട​ന്ന​ത്. 43 കി​ലോ ബാ​ഗേ​ജ് അ​നു​വ​ദി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട്ടു​കാ​രോ​ടൊ​പ്പം കേ​ര​ള​ത്തി​​​െൻറ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും  യാ​ത്ര​ക്കാ​രാ​യു​ണ്ടാ​യി​രു​ന്നു. 

കോ​വി​ഡ് കാ​ല ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട​ൻ​സ് ന​ൽ​കി​യ സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളി​ൽ യാ​ത്ര ന​ട​ത്തി​യ​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടെ​ന്ന്​ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഫൈ​സ​ൽ പൂ​നൂ​ർ, വി.​കെ. അ​ബ്ബാ​സ്, മു​നീ​ബ് പാ​ഴൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഡ​യാ​ലി​സി​സ് അ​ട​ക്ക​മു​ള്ള അ​ടി​യ​ന്ത​ര വൈ​ദ്യ സ​ഹാ​യം ല​ഭി​ക്കേ​ണ്ട​വ​രെ​യും വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ട് ദീ​ർ​ഘ​കാ​ല​മാ​യി സൗ​ദി​യി​ൽ കു​ടു​ങ്ങി​യ​വ​രും ഈ ​വി​മാ​ന​ത്തി​ൽ നാ​ട​ണ​ഞ്ഞു. അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, മു​ജീ​ബ് ഉ​പ്പ​ട, ലി​ജോ ജോ​യ്, അ​ഹ​മ്മ​ദ് ഫ​ലാ​ഹ്, ഫൈ​സ​ൽ ക​ച്ചേ​രി​ത്തൊ​ടു എ​ന്നി​വ​ർ റി​യാ​ദ്​ എ​യ​ർ​പോ​ർ​ട്ടി​ൽ സ​ഹാ​യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ എ​ത്തി​യി​രു​ന്നു. 
 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - saudi_news_saudi
Next Story