‘ഹൈ​ജീ​ൻ’​ആ​യി ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ

  • സു​ലൈ​മാ​ൻ വി​ഴി​ഞ്ഞം

07:33 AM
26/06/2020
ആ​രോ​ഗ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ച്​ പു​ന​രാ​രം​ഭി​ച്ച റി​യാ​ദി​ലെ ബാ​ർ​ബ​ർ ഷോ​പ്പ്

റി​യാ​ദ്: കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ഫ്യു​വും കൊ​ണ്ട്​ രാ​ജ്യം നി​ശ്ച​ല​മാ​യ മൂ​ന്നു​മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും തു​റ​ന്ന സൗ​ദി അ​റേ​ബ്യ​യി​ലെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ മി​ക​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​നു​സ​രി​ച്ച്​ പ്ര​ത്യേ​ക​ത​രം മേ​ൽ​വ​സ്ത്ര​ങ്ങ​ളും ഗ്ലൗ​സും മാ​സ്​​കും മു​ഖ​ക​വ​ച​വും അ​ണി​ഞ്ഞാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന​ത്. ഒ​രേ​സ​മ​യം ഒ​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഷോ​പ്പി​നു​ള്ളി​ലേ​ക്ക് ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ല. 

പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ത​ന്നെ സാ​നി​റ്റൈ​സ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ക​ട്ടി​ങ്ങി​നും ഷേ​വി​ങ്ങി​നും എ​ത്തു​ന്ന​വ​രു​ടെ ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധി​ക്ക​ലാ​ണ് ആ​ദ്യം. ശേ​ഷം ഇ​രി​പ്പി​ട​വും ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കും. ആ​രോ​ഗ്യ സു​ര​ക്ഷ​ക്കു​ത​കു​ന്ന പ്ര​ത്യേ​ക ക​വ​ർ പു​ത​ച്ച്​ അ​തി​ൽ ലാ​യ​നി സ്പ്രേ ​ചെ​യ്യും. ചീ​ർ​പ്പും മ​റ്റു ഉ​പ​ക​ര​ണ​ങ്ങ​ളും ഓ​രോ​രു​ത്ത​ർ​ക്കും പു​തി​യ​വ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കാ​ത്തി​രി​പ്പു​കാ​ർ​ക്ക് ഷോ​പ്പി​നു​ള്ളി​ൽ വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും വാ​യ​ന​ക്ക് ന​ൽ​കി​യി​രു​ന്ന പ​ത്ര​വും മ​റ്റു ആ​നു​കാ​ലി​ക​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

ടി.​വി ഭി​ത്തി​യി​ൽ ഉ​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്‌. ആ​ളു​ക​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട്. പ​ല ഷോ​പ്പു​ക​ളും തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​രോ പ​ണി​ക​ൾ​ക്ക് ശേ​ഷ​വും ഇ​രി​പ്പി​ട​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​വാ​ൻ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു​ണ്ട്. എ​ല്ലാ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ലും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ളും സ​ന്തോ​ഷ​ത്തി​ലാ​ണ്.

Loading...
COMMENTS