10,000 തീ​ർ​ഥാ​ട​ക​ർ​ക്കു​ മാ​ത്രം അ​നു​മ​തി –ഹ​ജ്ജ്​ മ​ന്ത്രി

  • സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും ക​ർ​മ​ങ്ങ​ൾ 

07:33 AM
24/06/2020
ഹ​ജ്ജ്- ഉം​റ​കാ​ര്യ​ മ​ന്ത്രി മു​ഹ​മ്മ​ദ് സാ​ലി​ഹ് ബ​ന്ദ​ൻ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു

ജി​ദ്ദ: ഇ​ത്ത​വ​ണ ഹ​ജ്ജി​ൽ​ പ​ര​മാ​വ​ധി 10,000 തീ​ർ​ഥാ​ട​ക​ർ​ക്കു മാ​ത്ര​മാ​യി​രി​ക്കും അ​നു​മ​തി​യെ​ന്ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ഹ​ജ്ജ്- ഉം​റ​കാ​ര്യ​ മ​ന്ത്രി മു​ഹ​മ്മ​ദ് സാ​ലി​ഹ് ബ​ന്ദ​ൻ അ​റി​യി​ച്ചു. ഹ​ജ്ജ്​ ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​തൗ​ഫീ​ഖ്​ അ​ൽ​റ​ബീ​അ​യോ​ടൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ്​​ന​ട​പ​ടി​ക​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ച​ത്.​  പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യാ​യി​രി​ക്കും ഇ​ത്ത​വ​ണ ഹ​ജ്ജ്​ ന​ട​ത്തി​പ്പി​ന്. ഹ​ജ്ജ്​ സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യി​രി​ക്കും. ഇ​തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച്​ വേ​ണ്ട സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കും. ​

തീ​ർ​ഥാ​ട​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന്​ ന​യ​ത​​ന്ത്ര മി​ഷ​നു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ പ്ര​വ​ർ​ത്തി​ക്കും. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്കും ക​ർ​മ​ങ്ങ​ൾ. വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കും. വി​ദേ​ശ​ത്തു​നി​ന്ന്​ തീ​ര്‍ഥാ​ട​ക​ര്‍ക്ക് ഇ​ത്ത​വ​ണ ഹ​ജ്ജി​ന് അ​വ​സ​രം ന​ൽ​കി​ല്ല. കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ൽ വി​ദേ​ശ​ത്തു​നി​ന്ന്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​ജ്ജി​നെ​ത്താ​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, സാ​ധ്യ​മ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ്​ ഹ​ജ്ജ്​​മ​ന്ത്രി ന​ൽ​കി​യ​ത്. എ​ന്നാ​ല്‍‌,‍ സൗ​ദി​യി​ൽ നി​ല​വി​ലു​ള്ള ഏ​ത്​ വി​ദേ​ശ രാ​ജ്യ​ക്കാ​ര​നും ഹ​ജ്ജി​ല്‍ പ​ങ്കെ​ടു​ക്കാം എ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

Loading...
COMMENTS