ത്വാഇഫിൽ മലയാളി വാഹനമിടിച്ച്  മരിച്ചു

22:52 PM
11/07/2018
abubacer-koya-23

ത്വാഇഫ്: ത്വാഇഫിൽ വാഹനമിടിച്ച് മലയാളി മരിച്ചു. ഹൗസ് ഡ്രൈവറായി ജോലി നോക്കിവരുകയായിരുന്ന കോഴിക്കോട് വെള്ളിപറമ്പ് എടക്കാട്ട് മീത്തല്‍ അബുബക്കര്‍ കോയ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മത്‌നക്ക് സമീപമായിരുന്നു അപകടം.  ഉടന്‍ തന്നെ ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. 

സ്‌പോണ്‍സറുടെ കുടുംബവുമായി യാത്ര ചെയ്യവേ പുറത്തിറങ്ങി ഭക്ഷണം വാങ്ങാന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് വാഹനമിടിച്ചത്. വാഹനത്തി​െൻറ ഡ്രൈവര്‍ പൊലീസ് കസ്​റ്റഡിയിലാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: മുഹമ്മദ് സാബിത്ത്, ഫാത്തിമ സുഹൈല. 

ത്വാഇഫ് കിങ്​ ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി സഹയത്തിന് രംഗത്തുള്ള കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് സാലി പറഞ്ഞു. 

Loading...
COMMENTS