Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ചലച്ചിത്ര മേള;...

സൗദി ചലച്ചിത്ര മേള; 340 ചിത്രങ്ങൾ മത്സരത്തിനെത്തും

text_fields
bookmark_border
സൗദി ചലച്ചിത്ര മേള; 340 ചിത്രങ്ങൾ മത്സരത്തിനെത്തും
cancel
ദമ്മാം: മാർച്ചിൽ നടക്കുന്ന അഞ്ചാമത്​ സൗദി ചലച്ചിത്ര മേളയിൽ 340 ചിത്രങ്ങൾ മത്സരത്തിനെത്തും. രജിസ്​റ്റർ ചെയ്യാനു ള്ള സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചു. കഴിഞ്ഞ ചിലച്ചിത്ര മേളയേക്കാൾ 60 ശതമാനത്തിലധികം ചിത്രങ്ങളാണ്​ ഇത്തവണ മാറ് റുരക്കാനെത്തുന്നത്​. സൗദിയുടെ മാറുന്ന സാഹചര്യങ്ങളെ വ്യക്​തമാക്കുന്നതാണ് ഇതെന്നാണ്​​ അധികൃതരുടെ വിലയിരുത്ത ൽ.
കൾച്ചറൽ ആർട്​സ്​ ആൻറ്​ അസോസിയേഷനും കിങ്​ അബ്​ദുൽ അസീസ് സ​െൻറർ ഫോർ വേൾഡ് കൾച്ചറും സംയുക്​തമായാണ് സൗദിയി ലെ അഞ്ചാമത്​ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. മാർച്ച്​ 21 മുതൽ 26 വരെ മേള അരങ്ങേറും. ആദ്യ മൂന്ന്​ സ്​ഥാനങ്ങളിലെത ്തുന്നവർക്ക്​ സ്വർണ പനയുടെ രൂപവും, ഫലകവും, കാഷ്​ അവാർഡുകളും ലഭിക്കും. 186 ഒാളം ചെറു സിനിമകളും കുട്ടികൾക്കായി 154 ആന ിമേഷൻ സിനിമകളുമാണ്​ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​.
2008 ൽ ആണ്​ സൗദിയിൽ ആദ്യമായി ചലച്ചിത്ര മേള സംഘടിപ്പിച്ചത ്​. ഇടക്ക്​ നിന്നുപോയ മേള ഇപ്പോൾ പൂർവാധികം സജീവമാണ്​.
ചലച്ചി​ത്ര സംബന്ധമായ 10 സെമിനാറുകൾ, 10 ശിൽപശാലകൾ എന്നിവ മേളയു​െട ഭാഗമായി അരങ്ങേറും. മേളയിൽ പ്രദർശിപ്പിക്കുന്ന ഒാരോ ചിത്രത്തെ കുറിച്ചും ഒാപ്പൺ ഫോറവ​ും ഒരുക്കും. വിവിധ അറബ്​ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിഭകൾ മേളയിൽ സാന്നിധ്യമാകും.
ഗ്രൂപ്പുകളായാണ്​ ചിത്രങ്ങൾ മാറ്റുരക്കുക. കുട്ടികളുടെ വിഭാഗം, ഡോക്യു​െമൻററി സാമൂഹ്യ പ്രതിബദ്ധത, ​തുടങ്ങി വിവിധ തലങ്ങളിൽ ചിത്രങ്ങൾക്ക്​ മൽസരിക്കാം. ഏറ്റവും നല്ല കഥക്കും, തിരക്കഥക്കും, ഛായാഗ്രാഹകനും, എഡിറ്റിംഗിനുമൊക്കെ സമ്മാനങ്ങൾ നൽകും.
ലബനോൻ സംവിധായകൻ ആൻറണി ഖലിഫ, ഇൗജിപ്​തിലെ ഫിലിം മേക്കർ നസറുല്ല , മൊറോക്കൻ സംവിധായകൻ ഹഖീം ബെൻ അബ്ബാസ്​, സൗദി സംവിധായിക ഹന അൽ ഉ​ൈമർ എന്നിവർ സിനിമയുടെ മൂല്യ നിർണയം നടത്തും.
തെരഞ്ഞെടുക്കപ്പെടുന്ന സിനിമകൾ മാത്രമാണ്​ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുക. മാറുന്ന കാലത്തെ സിനിമ സങ്കൽപങ്ങളും, സാധ്യതകളും, പ്രതീക്ഷകളുമൊക്കെ വിവിധ തലങ്ങളിൽ മേളയിൽ ചർച്ചയാകും.
കേവലം ഒരു മേള എന്നതിലുപരി അറബ്​ മേഖലയിൽ ചലച്ചിത്ര നിർമാണ രംഗത്ത്​ പുത്തൻ പ്രവണതകൾ സൃഷ്​ടിക്കുകയും യുവ സമൂഹത്തെ ഇൗ രംഗത്തേക്ക്​ ആകർഷിക്കുകയുമാണ്​ മേള ലക്ഷ്യം വെക്കുന്നത്​.
ഏറെ ആശങ്കകളോടെ 2008 ൽ ആരംഭിച്ച സൗദി ചലച്ചിത്രമേള അഞ്ചാം സീസണിൽ എത്തി നിൽക്കു​േമ്പാൾ അഭൂത പൂർവമായ വളർച്ചയാണ്​ ഉണ്ടായിട്ടുള്ളതെന്ന്​ മേളയുടെ ഡയറക്​ടർ അഹമദ്​ അൽമുല്ല പറഞ്ഞു.
സൗദിയിൽ പുതുതായി ആരംഭിക്കുന്ന തിയറ്ററുകളിൽ പൂർണമായും ഇവി​െട ചിത്രീകരിച്ച ജനപ്രിയ സിനിമകൾ പ്രദർശിപ്പിക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi film fest
News Summary - Saudi film fest, Gulf news
Next Story