സൗദി ചുരത്തിലെ വാഹനാപകടം: മരിച്ചത് രണ്ട് ഇന്ത്യക്കാർ

abha-accident

അബ്ഹ: സൗദിയിലെ അബ്ഹയ്ക്കടുത്ത് മൊഹായിൽ ചുരത്തിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് ബന്ധുക്കളായ രണ്ട് ഇന്ത്യക്കാർ. പഞ്ചാബ് സ്വദേശികളായ ദിൽപക് സിംങ്ങ് (26), സത്യന്ദർ സിങ് (24) എന്നീ യുവാക്കളാണ് മരിച്ചത്. ഏഴ് പേർക്ക് പരിക്ക് പരിക്കേറ്റിരുന്നു. ഇതിൽ നാലു പേരും ഇന്ത്യക്കാരാണ്. അൽ റാഷിദ് കമ്പനിയിലെ ഡ്രൈവർമാരായ ഇവർ സഞ്ചരിച്ച ട്രക്ക് മൊഹായിൽ നിന്ന് അബ്ഹയ്ക്ക് വരുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറിൽ ഇടിച്ച് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മരിച്ചത് ഇന്ത്യക്കാരാണെന്ന വിവരം പുറത്തു വന്നത് ഇപ്പോഴാണ്. ലോറിയും കാറുമാണ് കൂട്ടിയിടിച്ചതെന്ന് അസീർ മേഖല റെഡ്ക്രസൻറ് വക്താവ് മുഹമ്മദ് ബിൻ ഹസൻ അൽശഹ്രി പറഞ്ഞു. 

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളും ചുരത്തിൽ നിന്ന് മറിഞ്ഞു. നാല് യൂനിറ്റ് ആബുലൻസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയിരുന്നത്. രണ്ടു പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്ന് അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ റെഡ്ക്രൻറ് ആശുപത്രിയിലെത്തിച്ചതായും വക്താവ് പറഞ്ഞു.

Loading...
COMMENTS